സമാധാന ചർച്ച പുരോഗമിക്കവേ കീവ് കത്തുന്നു...

സ്റ്റീവ് വിറ്റ് കോഫ് പുടിനെ മാനുഷികവാദി എന്ന് പ്രശംസിച്ചതിനു പിന്നാലെ 21 മിസൈലുകളും 210 ഡ്രോണുകളും അയച്ച് കീവ് കത്തിച്ചു റഷ്യ
Russia burns Kyiv by sending 21 missiles and 210 drones

21 മിസൈലുകളും 210 ഡ്രോണുകളും അയച്ച് കീവ് കത്തിച്ചു റഷ്യ

Updated on: 

മോസ്കോ: നവംബറിൽ ത്രികക്ഷി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി മണിക്കൂറുകൾക്കുള്ളിൽ യുക്രെയ്നിലെ ഊർജ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കി നടത്തി കനത്ത ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 34 പേർക്ക് പരിക്കേറ്റു. കീവ് നഗരത്തിൽ ക്ലസ്റ്റർ വാർഹെഡ് ഉപയോഗിച്ചുള്ള ആക്രമണങ്ങളും ഉണ്ടായതായി യുക്രെയ്ൻ അറിയിച്ചു. 21 മിസൈലുകളും 210 ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യൻ സേന കീവിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത് എന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.

ആക്രമണം യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ് കോഫ് പുടിനെ മാനുഷികവാദി എന്ന് പ്രശംസിച്ചതിനു പിന്നാലെയാണ് എന്നതാണ് ശ്രദ്ധേയം. ബുധനാഴ്ച യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ് കോഫുമായി നടത്തിയ മൂന്നു മണിക്കൂർ നീണ്ട ചർച്ചകൾക്കു ശേഷമാണ് നവംബർ പത്തിനു ശേഷം യുക്രെയ്നുമായും അമെരിക്കയുമായും വീണ്ടും ചർച്ചകൾക്ക് തയാറാണെന്നു പുടിൻ അറിയിച്ചത്. തടവിലാക്കപ്പെട്ട ഒരു അമേരിക്കൻ പൗരനെ മോചിപ്പിച്ചതിന്‍റെ പേരിൽ പുടിനെ വിറ്റ്‌കോഫ് ‘മാനുഷിക വാദി’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 21 മിസൈലുകളും 210 ഡ്രോണുകളും ഉപയോഗിച്ച് റഷ്യൻ സേന കീവിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്.

യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ വിജയത്തോട് അടുക്കുകയാണെന്ന് ബുധനാഴ്ച ട്രംപ് പറഞ്ഞിരുന്നു. സമാധാന ചർച്ചകളെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ നൽകിയ ശേഷം റഷ്യ മിസൈൽ ആക്രമണങ്ങൾ നടത്തിയത് അവരുടെ യഥാർഥ മുഖം വ്യക്തമാക്കുന്നതാണെന്ന് സെലെൻസ്‌കി കുറ്റപ്പെടുത്തി. കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനായി റഷ്യയ്ക്കുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും, യുക്രെയ്ന് അടിയന്തരമായി വ്യോമ പ്രതിരോധ മിസൈലുകൾ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com