World
ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദം; ജാഗ്രത നിർദേശം
കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും കുറുപ്പിൽ പറയുന്നു
ദോഹ: ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഇ ജി-5 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വാർത്താക്കുറുപ്പിൽ പറയുന്നു.
കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും കുറുപ്പിൽ പറയുന്നു. 60 വയസിന് മുകളിലുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് പുതിയ വകഭേദം പിടിപെടാൻ കൂടുതൽ സാധ്യതയുള്ളതെന്നും മന്ത്രാലയം അറിയിച്ചു.