ഇറാനിലെ യുഎസ് ആക്രമണം: ആശങ്കയോടെ ഖത്തർ, സൗദി, ഒമാൻ

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളം സ്ഥിതി ചെയ്യുന്നത് ഖത്തറിൽ
Qatar, Saudi, Oman concerned over US attack in Iran

ഇറാനിലെ യുഎസ് ആക്രമണം: ആശങ്കയോടെ ഖത്തർ, സൗദി, ഒമാൻ

Updated on

അബുദാബി: ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ അമെരിക്ക നടത്തിയ ആക്രമണങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച് ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ. ആക്രമണം തുടർന്നാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഈ രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകി.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളം രാജ്യത്ത് സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ വ്യോമാക്രമണം ഖത്തറിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എല്ലാവരും വിവേകവും സംയമനവും പാലിക്കാനും കാര്യങ്ങൾ കൂടുതൽ സങ്കീർണമാവാതിരിക്കാൻ പരിശ്രമിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. മുഴുവൻ സൈനിക നടപടികളും നിർത്തിവച്ച്, ഉടൻ തന്നെ സംഭാഷണത്തിലേക്കും നയതന്ത്ര മാർഗങ്ങളിലേക്കും മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇറാനിലെ അമെരിക്കൻ ആക്രമണത്തിൽ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇറാന്‍റെ പരമാധികാരത്തിലുള്ള കടന്നു കയറ്റമാണിതെന്നും ഈ ലംഘനത്തെ അപലപിക്കുന്നുവെന്നും സൗദി വ്യക്തമാക്കി.

ഇറാനെതിരായ യുഎസ് ആക്രമണങ്ങളെ വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ആണവ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഒമാൻ ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങളിൽ സുൽത്താനേറ്റ് അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും, അപലപിക്കുകയും ചെയ്യുന്നതായി ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com