
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഖത്തർ വ്യോമപാത അടച്ചു
ദോഹ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഖത്തർ താൽക്കാലികമായി വ്യോമപാത അടച്ചു. രാജ്യത്തിന്‍റെ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നീ 3 ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷണി ഉയർത്തിതിനു പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ഈ തീരുമാനം സ്വീകരിച്ചത്. തിങ്കളാഴ്ച അർധരാത്രി വരെയാണ് വ്യോമപാത അടയ്ക്കുന്നതായാണ് വിവരം. അന്താരാഷ്ട്ര തലത്തിൽ ഉത്കണ്ഠ വർധിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ സ്വീകരിക്കുമെന്നത് പരിഗണനയിലാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.