

ചൈന- ഇന്ത്യ കയറ്റുമതിയിൽ വൻ വർധന
file photo
ന്യൂഡൽഹി: 2024 നെ അപേക്ഷിച്ച് 2025 ഡിസംബറിൽ ചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. വാണിജ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബറിൽ മാത്രം ഇന്ത്യയുടെ ചൈനയിലേയ്ക്ക് ഉള്ള കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 67.35 ശതമാനം വർധിച്ച് 2.04 ബില്യൺ ഡോളറിൽ എത്തി.
ഈ മാസം ചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ ഏറ്റവും കൂടുതൽ കയറ്റുമതി ഇലക്‌ട്രോണിക്സ് ഉൽപന്നങ്ങളും സമുദ്രോൽപന്നങ്ങളും കാർഷിക ഉൽപന്നങ്ങളും ആയിരുന്നു. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ചൈനയിലേയ്ക്ക് ഉള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10.42 ബില്യൺ ഡോളറായിരുന്നത് 2025 ഏപ്രിൽ- ഡിസംബറിൽ 14.25 ബില്യൺ ഡോളറായി വർധനവ് രേഖപ്പെടുത്തി.