ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ അമെരിക്ക സന്തോഷിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
Not backing down despite backlash -
Netanyahu

തിരിച്ചടിയുണ്ടായിട്ടും പിന്മാറാതെ നെതന്യാഹു

getty images

Updated on

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി തിങ്കളാഴ്ച നടത്തും. ഉച്ചകോടിക്കു മുന്നോടിയായി ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ദോഹയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടത്തി.

ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഒന്നിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള കരട് പ്രമേയം ഈ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ച് വിശദ ചർച്ച നടത്തി. സൗദി, തുർക്കി, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും ഇതിനായി ഖത്തറിൽ എത്തിക്കഴിഞ്ഞു.

America is not happy with Israeli attack on Doha:
US Secretary of State Marco Rubio

ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ അമെരിക്ക സന്തോഷിക്കുന്നില്ല:യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

getty images

അതേ സമയം ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ അമെരിക്ക സന്തോഷിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടു. എന്നാൽ ഇസ്രയേലുമായുള്ള തങ്ങളുടെ ബന്ധം പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ യുഎൻ രക്ഷാസമിതിയുടെ ആക്രമണത്തെ അപലപിക്കുന്ന പ്രസ്താവനയിൽ അമെരിക്കയും പങ്കാളിയായിരുന്നു.

ഖത്തറിലെ ഹമാസ് വേട്ട ഇസ്രയേൽ-യുഎസ് നയതന്ത്ര ബന്ധത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം എന്നാണ് വിലയിരുത്തൽ.2023 ഒക്റ്റോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ച ഗ്രൂപ്പിനെതിരെ പൂർണ വിജയം നേടാനുള്ള ഒരു പ്രധാന നീക്കമായിരുന്നു ഖത്തറിലെ ഹമാസ് വേട്ട.

ഹമാസ് നേതാക്കൾ രക്ഷപ്പെട്ടതായി വാർത്തകൾ വന്നതോടെ ഈ നീക്കം പരാജയപ്പെട്ടതായി കരുതുന്നു. ഈ വ്യോമാക്രമണം വൈറ്റ് ഹൗസുമായുള്ള ബന്ധം വഷളാക്കുകയും യുഎസിന്‍റെ പ്രധാന സഖ്യ കക്ഷിയും സംഘർഷത്തിലെ മധ്യസ്ഥനുമായ ഖത്തറിനെ പ്രകോപിപ്പിക്കുകയും ചെയ്തു. എന്നാൽ തിരിച്ചടിയുണ്ടായിട്ടും നെതന്യാഹു തന്‍റെ നിലപാടിൽ നിന്നു പിന്മാറാൻ തയാറല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com