

പെറുവിലെ ഹുവാരോച്ചിരി പ്രവിശ്യയിൽ, സെൻട്രൽ ഹൈവേയിലൂടെ കരകവിഞ്ഞൊഴുകുന്ന റിമാക് നദി വെള്ളപ്പൊക്കത്തിൽ ട്രക്കുകൾ കുടുങ്ങിക്കിടക്കുന്നു
File: EPA
ലിമ(പെറു): പെറുവിൽ തുടരുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ആയിരക്കണക്കിനു വീടുകൾ തകർന്നു. നിരവധി പേർ കൊല്ലപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. അരെക്വിപ നഗരത്തിൽ മണ്ണിടിച്ചിലിൽ പിതാവും മകനും കൊല്ലപ്പെട്ടു.
തെക്കൻ പ്രദേശത്തെ കനത്ത മഴയിൽ അരെക്വിപ നഗരത്തിൽ അതിശക്തമായ മണ്ണിടിച്ചിലും വൻ നാശനഷ്ടങ്ങളും ഉണ്ടായതായി പെറുവിയൻ അധികൃതർ പറയുന്നു. 5500 വീടുകൾ തകർന്നതായാണ് വിവരം. നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു.
അരെക്വിപ നഗരത്തിൽ ജലപാതയ്ക്ക് സമീപത്തുണ്ടായ കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പിതാവും മകനും ഒഴുകിപ്പോയി. അരെക്വിപ മേഖലയിൽ ഉടനീളം അഭയാർഥി കേന്ദ്രങ്ങൾ തുറക്കുന്നതായി പ്രാദേശിക ഗവർണർ ഡോ.റോഹെൽ സാഞ്ചസ് സാഞ്ചസ് അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സിവില്‍ ഡിഫന്‍സും അരെക്വിപയുടെ പ്രാദേശിക സര്‍ക്കാരും ഭക്ഷണം ദുരിതമേഖലകളില്‍ എത്തിച്ചതായി അദ്ദേഹം അറിയിച്ചു.
എല്‍ നിനോ കോസ്റ്റെറോ കാലാവസ്ഥാ പ്രതിഭാസമാണ് സമീപ ആഴ്ചകളിലെ കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.മാര്‍ച്ചില്‍ എല്‍ നിനോ കോസ്റ്റെറോ ശക്തിപ്പെടുമെന്നും അധികൃതര്‍ പറയുന്നു. സമുദ്രജലത്തിന്‍റെ ചൂട് കൂടുന്നത് ഉയര്‍ന്ന ബാഷ്പീകരണ നിരക്കിനും അതിശക്തമായ മഴയ്ക്കും കാരണമാകുന്നതിനൊപ്പം നദികളില്‍ വെള്ളപ്പൊക്കത്തിനും കാരണമാകുന്നു.