റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ യുക്രെയ്ൻ

യുഎസിന്‍റെ പേട്രിയറ്റ് മിസൈലുകൾ തീർന്നതാണ് കാരണം.ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ച് തകർക്കാൻ കഴിയുന്ന അപൂർവം പ്രതിരോധായുധങ്ങളിൽ ഒന്നാണ് പേട്രിയറ്റ് മിസൈലുകൾ.
 Ukraine unable to defend against Russian attacks

റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ യുക്രെയ്ൻ

Updated on: 

കീവ്: യുഎസ് നിർമിത പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനത്തിനു വേണ്ടിയുള്ള മിസൈലുകൾ യുക്രെയ്നിൽ പൂർണമായി തീർന്നതായി റിപ്പോർട്ട്. റഷ്യയുടെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാത്ത വിധം രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം കൂടുതൽ ദുർബലമായതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ച് തകർക്കാൻ കഴിയുന്ന അപൂർവം പ്രതിരോധായുധങ്ങളിൽ ഒന്നാണ് പേട്രിയറ്റ് മിസൈലുകൾ.

എന്നാൽ ഈ മിസൈലുകൾക്ക് വലിയ വിലയുള്ളതിനാലും ആഗോളതലത്തിൽ തന്നെ ഇവയുടെ ലഭ്യത കുറവായതിനാലും യുക്രെയ്ന് പ്രതിസന്ധി രൂക്ഷമാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ആവശ്യത്തിന് മിസൈലുകൾ ഇല്ലാത്തതിനാൽ റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്ന് യുക്രെയ്നിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. റഷ്യ നടത്തിയ തുടർച്ചയായ വ്യോമാക്രമണങ്ങളിൽ യുക്രെയ്നിലെ പ്രധാന വൈദ്യുതി നിലയങ്ങളും ഊർജ അടിസ്ഥാന സൗകര്യങ്ങളും തകർന്നിരുന്നു. തലസ്ഥാനമായ കീവിലുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.

Zelensky

സെലൻസ്കി

പേട്രിയറ്റ് മിസൈലുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി അമേരിക്കയുമായി നടത്തിയ ചർച്ചകൾ ഫലം കാണാത്തതും, രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതും യുക്രെയ്നെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതും, അതിന് തയ്യാറായില്ലെങ്കിൽ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നത് നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ കൂടുതൽ വഷളാക്കി.

logo
Metro Vaartha
www.metrovaartha.com