കമലയ്ക്കെതിരെ ട്രംപിന്‍റെ വംശീയാധിക്ഷേപം

കമല ഇന്ത്യക്കാരിയോ അതോ കറുത്ത വർഗക്കാരിയോ എന്നായിരുന്നു ട്രംപിന്‍റെ വിവാദ പരാമർശം.
trump-kamala
trump-kamala
Updated on

വാഷിങ്ടൺ: അമെരിക്കൻ വൈസ് പ്രസിഡന്‍റും പ്രസിഡന്‍റ് സ്ഥാനാർഥിയുമായ കമലാ ഹാരിസിനെതിരെ വംശീയാധിക്ഷേപം നടത്തി എതിർസ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപ്. കമല ഇന്ത്യക്കാരിയോ അതോ കറുത്ത വർഗക്കാരിയോ എന്നായിരുന്നു ട്രംപിന്‍റെ വിവാദ പരാമർശം. അവർ കറുത്ത വർഗക്കാരിയെന്ന് സ്വയം അവകാശപ്പെടുന്നു. അവർ പറയും വരെ എനിക്കത് അറിയില്ലായിരുന്നു. അവരുടെ ഏഷ്യൻ അമെരിക്കൻ പൈതൃകമാണ് അവർ ഉയർത്തിക്കാട്ടിയിരുന്നത്.

അതു കൊണ്ടു തന്നെ അവർ ഇന്ത്യൻ വംശജയെന്നാണ് ഞാൻ ധരിച്ചത്. കറുത്ത വർഗക്കാരിയെന്ന് അവർ പറയും വരെ എനിക്ക് അത് അറിയില്ലായിരുന്നു. ഇപ്പോൾ അവർ കറുത്ത വർഗക്കാരിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു. സത്യത്തിൽ അവർ ഇന്ത്യക്കാരിയോ അതോ കറുത്ത വർഗക്കാരിയോ? 'ട്രംപ് ചോദിച്ചു.

ചിക്കാഗോയിൽ കറുത്ത വംശജരായ മാധ്യമപ്രവർത്തകരുടെ കൺവൻഷനിൽ സംസാരിക്കവേ ട്രംപ് ഉയർത്തിയ ഈ ചോദ്യം വിവാദമായി. ഹൂസ്റ്റണിൽ നടന്ന മറ്റൊരു പരിപാടിയിൽ ട്രം പ് നടത്തിയത് വിഭജനത്തിന്‍റെയും അനാദരവിന്‍റെയും പഴയകാല പ്രദർശനമാണെന്ന് കമല പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com