
നേപ്പാൾ : നേപ്പാളിന്‍റെ മൂന്നാമത്തെ പ്രസിഡന്‍റായി രാം ചന്ദ്ര പൗഡൽ ചുമതലയേറ്റു. ശീതൾ നിവാസിൽ നടന്ന ചടങ്ങിൽ ആക്‌റ്റിങ് ചീഫ് ജസ്റ്റിസ് ഹരികൃഷ്ണ കർക്കി സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി, പ്രധാനമന്ത്രി നന്ദാ ബഹാദൂർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നേപ്പാളി കോൺഗ്രസിലെ മുതിർന്ന നേതാവാണ് രാം ചന്ദ്ര പൗഡൽ. സിപിഎൻ-യുഎംഎൽ സ്ഥാനാർഥി സുഭാഷ് ചന്ദ്ര നെമ്പാങ്ങിനെ തോൽപ്പിച്ചാണു പൗഡൽ പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. 33,802 വോട്ടുകൾക്കാണ് പൗഡൽ വിജയിച്ചത്.
2008-ൽ രാജ്യം റിപ്പബ്ലിക്കായതിനു ശേഷം നടക്കുന്ന മൂന്നാമത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പായിരുന്നു ഇത്.