
തെഹ്റാൻ: സിറിയയിൽ സർക്കാർ അധീനതയിലുള്ള പ്രദേശങ്ങൾ ഒന്നൊന്നായി പിടിച്ചടക്കി വിമതർ ഒടുവിൽ തലസ്ഥാനമായ ഡമാസ്കസിലേക്ക് കടന്നു. ഇതിന് പിന്നാലെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് തലസ്ഥാനം വിട്ടു. ഡമാസ്‌കസില്‍ നിന്ന് വിമാനത്തില്‍ അജ്ഞാത സ്ഥലത്തേക്കാണ് അസദ് പോയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോർട്ടു ചെയ്യുന്നു.
വിമതര്‍ എത്തിയതിന് പിന്നാലെ ഡമാസ്‌കസിന്‍റെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോംസ് അടക്കമുള്ള സുപ്രധാന നഗരങ്ങള്‍ കീഴടക്കിയ ശേഷമാണ് വിമതര്‍ തലസ്ഥാന നഗരിയിലേക്ക് കടന്നത്. ഇതിനിടെ സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയചര്‍ച്ചയ്ക്ക് തുടക്കംകുറിക്കാനുള്ള ശ്രമങ്ങളും ഇറാന്‍ നടത്തിവരുന്നുണ്ട്.