പാക്കിസ്ഥാനിൽ അതീവ ജാഗ്രത; വ്യോമതാവളങ്ങളിൽ‌ റെഡ് അലർട്ട്

വ്യോമതാവളങ്ങളിൽ‌ റെഡ് അലർട്ട്
വ്യോമതാവളങ്ങളിൽ‌ റെഡ് അലർട്ട്

pakisthan airport

Updated on

കറാച്ചി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലും അതിവ ജാഗ്രത നിർദ്ദേശം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അതിർത്തി കടന്നുളള ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് രാജ്യത്ത് സുരക്ഷ വർദ്ധിപ്പിച്ചത്.

പാക്കിസ്ഥാന്‍റെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് സാഹചര്യങ്ങളെയും നേരിടാൻ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണം ഉണ്ടാകുമോയെന്ന ആശങ്കയെ തുടർന്നാണ് പാക്കിസ്ഥാന്‍റെ മുന്നൊരുക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com