റഷ്യയും യുഎസുമായുളള ബന്ധം മെച്ചപ്പെടുന്നു: പുടിൻ

യുഎസ് പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപിന് വ്‌ലാദിമിർ നന്ദിയറിയിച്ചു. അതിയായ ആദരവുണ്ടെന്നും വെളിപ്പെടുത്തൽ.
Relations between Russia and the US are improving: Vladimir Putin

ഡോണൾഡ് ട്രംപ്, വ്ളാദിമിർ പുടിൻ

file photo

Updated on

മോസ്കോ: യുഎസുമായുളള ബന്ധം മെച്ചപ്പെടുന്നതായി സൂചിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ലാദിമിർ പുടിൻ. ഇരുരാഷ്ട്രങ്ങളും തമ്മിലുളള നയതന്ത്രബന്ധത്തിൽ സ്ഥിരത കൈവരുന്നതായും പുടിൻ പറഞ്ഞു.

യുഎസ് പ്രസിഡന്‍റ് ഡോണാൾ‌ഡ് ട്രംപിന് വ്‌ലാദിമിർ നന്ദിയറിയിക്കുകയും ചെയ്തു. ട്രംപിനോട് അതിയായ ആദരവുണ്ടെന്നും ട്രംപുമായുളള കൂടിക്കാഴ്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പ്രസിഡന്‍റ് ട്രംപിന് നന്ദി, ഏതാനും സമീപനങ്ങളിലൂടെയും മാർഗങ്ങളിലൂടെയും റഷ്യയും യുഎസുമായുളള ബന്ധം മെച്ചപ്പെടാൻ തുടങ്ങിയിട്ടുണ്ട്. നയതന്ത്രബന്ധത്തിന്‍റെ കാര്യത്തിൽ എല്ലാ വിഷ‍യങ്ങളിലും തീരുമാനമായിട്ടില്ല. എങ്കിലും ആദ്യ ചുവടുകൾ വെച്ച് കഴിഞ്ഞു", പുടിൻ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com