വെനസ്വേലൻ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ഉയർത്തി അമെരിക്ക

മുൻപ് 25 മില്യണ്‍ ഡോളറായിരുന്നു മഡൂറോയുടെ അറസ്റ്റിന് യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
Requires reward to arrest Venezuelan President

വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ

Updated on

വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം 50 മില്യൺ ഡോളർ (437 കോടിയിലധികം) രൂപയാക്കി ഉയർത്തി അമെരിക്ക. യുഎസ് അറ്റോണി ജനറല്‍ പാം ബോണിയാണ് ഉത്തരവിറക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിച്ചാണ് പാം ബോണി പാരിതോഷിക തുക ഉയർത്തിയത്. ഡൂറോയ്ക്ക് മയക്കുമരുന്ന് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് യുഎസ് അറ്റോണി ജനറല്‍ പാം ബോണി പറഞ്ഞു.

മുൻപ് 25 മില്യണ്‍ ഡോളറായിരുന്നു മഡൂറോയുടെ അറസ്റ്റിന് യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com