വീടിന്‍റെ വാസ്തു ശരിയാക്കാൻ ട്രാഫിക് മിറർ തിരിച്ചു വച്ച് യുവതി; നിരവധി അപകടങ്ങൾ, വ്യാപക വിമർശനം

റോഡിലെ വളരെ കുത്തനെയുള്ള ഒരു വളവിനെതിരേ വരുന്ന വാഹനങ്ങൾ കാണാൻ ഡ്രൈവർമാരെ സഹായിക്കുന്നതിനാണ് അധികൃതർ അവിടെ ഒരു കോൺവെക്സ് മിറർ സ്ഥാപിച്ചത്
road accidents increased after a woman turned the traffic mirror

വാസ്തു ശരിയാക്കാൻ ട്രാഫിക് മിറർ തിരിച്ചു വച്ച് യുവതി; നിരവധി അപകടങ്ങൾ, വ്യാപക വിമർശനം

Updated on

ഷാങ്ഹായി: തന്‍റെ വീടിന്‍റെ വാസ്തു ശരിയാക്കാൻ പൊതുവഴിയിലെ ട്രാഫിക് മിറർ യുവതി മാറ്റിസ്ഥാപിച്ചു. പിന്നാലെ പ്രദേശത്ത് നിരവധി അപകടങ്ങളാണ് നടന്നത്. ചൈനയിലെ ഷാങ്ഹായിയിലാണ് ഇത്തരമൊരു അപൂർവ സംഭവമുണ്ടായത്.

റോഡിലെ വളരെ കുത്തനെയുള്ള ഒരു വളവിനെതിരേ വരുന്ന വാഹനങ്ങൾ കാണാൻ ഡ്രൈവർമാരെ സഹായിക്കുന്നതിനാണ് അധികൃതർ അവിടെ ഒരു കോൺവെക്സ് മിറർ സ്ഥാപിച്ചത്. എന്നാൽ ഒരു കോൺവെക്സ് മിറർ സ്ഥാപിച്ചത്. എന്നാൽ കണ്ണാടി വീടിന് നേരെയിരിക്കുന്നത് കുടുംബത്തിന് ദോഷകരമാണെന്ന് വിശ്വസിച്ച യുവതി അത് ആകാശത്തിന് നേരെ തിരിച്ച് വെക്കുകയായിരുന്നു.

ഈ ട്രാഫിക് മിറർ വീടിന് നേരെയിരിക്കുന്നത് പിശാചിനെ വെളിപ്പെടുത്തുന്ന ഫലമുണ്ടാക്കുന്നുവെന്നും അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ലക്ഷണം നോക്കി ഫലം പറഞ്ഞതോടെ യുവതി കണ്ണാടിയുടെ ദിശ മാറ്റി വയ്ക്കുകയായിരുന്നു. പിന്നാലെ നിരവധി അപകടങ്ങഘളാണ് പ്രദേശത്ത് നടന്നത്. പ്രോപ്പർട്ടി മാനേജ്‌മെന്‍റ് കമ്പനി പലതവണ കണ്ണാടി പഴയപടി ആക്കിയെങ്കിലും യുവതി ഓരോ തവണയും അത് മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ സ്ത്രീയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയ ഈ പ്രവൃത്തി ഗൗരവകരമായ കുറ്റകൃത്യമാണെന്നും ജയിൽ ശിക്ഷ വരെ ലഭിക്കാമെന്നും പൊലീസ് യുവതിക്ക് മുന്നറിയിപ്പ് നൽകി. സ്വന്തം ഐശ്വര്യത്തിനായി മറ്റുള്ളവരുടെ ജീവൻ പോയാലും കുഴപ്പമില്ലെന്ന യുവതിയുടെ ചിന്താഗതിക്കെതിരേ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com