യുഎസിൽ റോഡിൽ വാൾപയറ്റ്: സിഖ് വംശജൻ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു

ഗുർപ്രീത് സിങ് എന്ന 36 കാരനെയാണ് പൊലീസ് വധിച്ചത്
The police killed 36-year-old Gurpreet Singh

ഗുർപ്രീത് സിങ് എന്ന 36 കാരനെയാണ് പൊലീസ് വധിച്ചത്

credit: LA POLICE

Updated on

ലോസ് ആഞ്ചലസ്: യുഎസിൽ വാളുമായി റോഡിലിറങ്ങി അഭ്യാസം കാണിച്ച സിഖ് വംശജനനെ പൊലീസ് വെടി വച്ചു കൊലപ്പെടുത്തി. ഗുർപ്രീത് സിങ് എന്ന 36 കാരനെയാണ് പൊലീസ് വധിച്ചത്. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ തയാറായില്ലെന്നും തുടർന്ന് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് വെടിയുതിർത്തതെന്നും ലോസ് ആഞ്ചലസ് പൊലീസ് പറഞ്ഞു.

ജൂലൈ 13 നായിരുന്നു സംഭവം. തിരക്കേറിയ തെരുവിൽ റോഡിലിറങ്ങി ഒരാൾ വാൾ വീശുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. വാഹനം നടുറോഡിലിട്ടാണ് ഇയാൾ പുറത്തിറങ്ങി ആയുധവുമായി അഭ്യാസ പ്രകടനം നടത്തിയത്. ഒരു ഘട്ടത്തിൽ ആയുധമുപയോഗിച്ച് സ്വന്തം നാവു മുറിക്കാനും ഇയാൾ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

ആയുധം താഴെയിടാനും കീഴടങ്ങാനും പൊലീസ് ഇയാളോട് ആവശ്യപ്പെട്ടങ്കിലും ഇയാൾ പൊലീസിനെതിരെ കുപ്പിയെറിയുകയും വാഹനത്തിൽ കയറി രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു. അതിനിടെ ഗുർപ്രീതിന്‍റെ വാഹനം ഒരു പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചു. അതോടെ വാഹനം നിർത്തി ഗുർപ്രീത് സിങ് വാളുമായി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തതെന്നും ലോസ് ആഞ്ചലീസ് പൊലീസ് വ്യക്തമാക്കി.

വെടിയേറ്റ ഗുർപ്രീത് സിങിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സിഖ് വിഭാഗത്തിനിടെ പ്രചാരത്തിലുള്ള "ഖണ്ഡ' എന്ന ഇരുതലമൂർച്ചയുള്ള വാളാണ് ഗുർപ്രീതിന്‍റെ കയ്യിലുണ്ടായിരുന്നത്. ആയോധന കലകളിൽ ഉപയോഗിക്കുന്ന ആയുധമാണിത്. സിഖുകാരുടെ പരമ്പരാഗത ആയോധന കലയായ ഖട്ക രീതിയിലുള്ള അഭ്യാസ പ്രകടനമാണ് ഗുർപ്രീത് സിങ് റോഡിലിറങ്ങി നടത്തിയത്. സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com