എച്ച്-1ബി വിസ പരിഷ്കരണം: അമെരിക്കൻ ടെക് കമ്പനികൾ പ്രതിഷേധത്തിന്

ട്രംപ് ഭരണകൂടത്തിന്‍റെ സമീപനം ഇന്നത്തെ നവീനാശയക്കാരെ ചൈനയിലേയ്ക്കും ഇന്ത്യയിലേയ്ക്കും മടങ്ങി വന്ന് അമെരിക്കയോട് മത്സരിക്കുന്ന കമ്പനികൾ ആരംഭിക്കാൻ പ്രേരിപ്പിക്കും-സാം ലിക്കാർഡോ
Commerce Secretary Howard Lutnick speaks as President Donald Trump signs the Gold Card executive order on September 19

സെപ്റ്റംബർ 19 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗോൾഡ് കാർഡ് എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെക്കുമ്പോൾ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് സംസാരിക്കുന്നു

 Alex Brandon/AP Photo

Updated on

അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തിരക്കു പിടിച്ചുള്ള എച്ച്-1ബി വിസാ പരിഷ്കരണത്തിൽ അമ്പരന്നിരിക്കുകയാണ് അമെരിക്കയിലെ ടെക് കമ്പനികൾ. ട്രംപ് ഭരണകൂടം ഉയർത്തിയ പുതിയ ഫീസ് സംബന്ധിച്ച് കേസ് ഫയൽ ചെയ്യണോ വേണ്ടയോ എന്നാണ് ഇപ്പോൾ ടെക് വ്യവസായ പ്രതിനിധികളുടെ ആലോചന. കൂടാതെ വിദേശത്തു ജനിച്ച തൊഴിലാളികളുടെ നേതൃത്വത്തിൽ നവീകരണം ഉപേക്ഷിക്കാനോ കൂടുതൽ ജോലികൾ വിദേശത്തേയ്ക്ക് മാറ്റാനോ മുൻനിര സ്ഥാപനങ്ങളെ നിർബന്ധിതമാക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ അമെരിക്കയിലെ വ്യാവസായിക ലോകം.

വിദേശികളായ ഗാർഹിക തൊഴിലാളികൾ എച്ച് വൺ ബി വിസ ദുരുപയോഗം ചെയ്ത് അമെരിക്കയിൽ കയറിക്കൂടുന്നതു തടയാനാണ് ഫീസ് വർധന എന്നാണ് ട്രംപ് ഭരണകൂടം വാദിക്കുന്നത്. എന്നാൽ നിലവിൽ അമെരിക്കയിൽ ലഭ്യമായ എണ്ണത്തേക്കാൾ വളരെ കൂടുതൽ ആണ് എച്ച് വൺ ബി വിസകൾക്കുള്ള ആവശ്യകത. പ്രതിവർഷം65,000 അഡ്വാൻസ്ഡ് ബിരുദധാരികളെ വേണ്ടിടത്താണ് 20,000 അവസരങ്ങളായി കോൺഗ്രസ് വെട്ടിച്ചുരുക്കിയിരിക്കുന്നത്.

2024 സാമ്പത്തിക വർഷത്തിൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഏതാണ്ട് 400,000 തൊഴിൽ അപേക്ഷകളാണ് അംഗീകരിച്ചത്. അതിൽ 70 ശതമാനത്തിൽ അധികം ഇന്ത്യയിൽ നിന്നും 12 ശതമാനം ചൈനയിൽ നിന്നുമാണ്. എച്ച് വൺ ബി വിസകൾ ലോട്ടറി വഴിയാണ് നൽകുന്നത്.

സാങ്കേതിക വിദ്യയ്ക്കു പുറമേയുള്ള മറ്റു വ്യവസായങ്ങളിലെ തൊഴിലുടമകൾക്ക് ഫീസ് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഉദാഹരണത്തിന് വിദേശത്ത് പരിശീലനം ലഭിച്ച മെഡിക്കൽ ബിരുദധാരികൾക്ക് ആശുപത്രികൾക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടി വന്നേക്കാം.

എച്ച് വൺ ബി വിസയ്ക്കു പകരമുള്ള വിസകൾക്കാകട്ടെ അവയുടേതായ പരിമിതികളുമുണ്ട്. അവ പലപ്പോഴും തൊഴിലാളികളെ കുറഞ്ഞ കാലയളവിലേയ്ക്ക താമസിക്കാൻ അനുവദിക്കുന്നതോ യുഎസുമായി കരാറുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കു മാത്രം അമെരിക്കയിൽ തൊഴിൽ ലഭ്യമാക്കുക എന്നിങ്ങനെയായിരിക്കും.

ട്രംപിന്‍റെ തിരക്കു പിടിച്ചുള്ള എച്ച് വൺ ബി വിസ ഉയർത്തൽ നയം മൂലം അമെരിക്കയിലെ ഗ്രാമീണ, പിന്നോക്ക വിഭാഗങ്ങളിൽ പെട്ട രോഗികൾക്ക് പരിശീലനം സിദ്ധിച്ച നല്ല ഡോക്റ്റർമാരെയും ചികിത്സയും ലഭിക്കുന്നതിനുള്ള വഴികൾ അടച്ചു പൂട്ടാൻ ഇടയാക്കും എന്ന് അമെരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ബോബി മുക്കുമല ഒരു പ്രസ്താവനയിൽ പറഞ്ഞു.

“ ട്രംപ് ഭരണകൂടത്തിന്‍റെ സമീപനം ഇന്നത്തെ നവീനാശയക്കാരെ ചൈനയിലേയ്ക്കും ഇന്ത്യയിലേയ്ക്കും മടങ്ങി വന്ന് അമെരിക്കയോട് മത്സരിക്കുന്ന കമ്പനികൾ ആരംഭിക്കാൻ പ്രേരിപ്പിക്കും. അതേസമയം അമെരിക്കയുടെ എൻജിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും കടുത്ത ക്ഷാമം പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ല ”

സിലിക്കൺ വാലിയുടെ ഭാഗമായ പ്രതിനിധി സാം ലിക്കാർഡോ ഒരു പ്രസ്താവനയിൽ എഴുതി. ചുരുക്കത്തിൽ "വൈറ്റ് ഹൗസ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നില്ല' എന്ന വിമർശനം ട്രംപ് ഭരണകൂടത്തിനെതിരെ അമെരിക്കയിൽ ശക്തമാണിപ്പോൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com