റഷ്യയിൽ ഡാം തകർന്നു| Video

തകർന്നത് കരാബാഷ് ജില്ലയിലുള്ള കിയാലിംസ്‌കോയി റിസർവോയർ
റഷ്യയിൽ ഡാം തകർന്നു
റഷ്യയിൽ ഡാം തകർന്നു
Updated on

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചെല്യാബിൻസ്‌കിലെ യുറൽ പർവതപ്രദേശത്ത് ഒരു റിസർവോയർ ഡാം തകർന്നു. സമീപ ഗ്രാമങ്ങളിലെ താമസക്കാരെ വീടുകൾ ഒഴിപ്പിച്ച് രക്ഷപെടുത്തി.

കിയാലിംസ്‌കോയി റിസർവോയറിലെ അണക്കെട്ടാണ് കനത്ത മഴയെത്തുടർന്ന് തകർന്നത്. ഇത് സമീപ പ്രദേശത്തെ നാല് ഗ്രാമങ്ങളെ ബാധിച്ചു.

സോഷ്യൽ മീഡിയയിലൂടെയാണ് ഇത് ആദ്യം പൊതുജനശ്രദ്ധയിലേക്ക് എത്തിയത്. സമീപത്തെ കാറുകളിലും വീടുകളിലും വെള്ളം കയറുന്നതടക്കം നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവച്ചത്.

റഷ്യൻ സ്റ്റേറ്റ് മീഡിയ പറയുന്നതനുസരിച്ച്, കിയാലിം, മുഖമെറ്റോവോ, ബൈദാഷെവോ, കരാസെവോ എന്നീ നാല് ഗ്രാമങ്ങളാണ് ഇതു മൂലം കടുത്ത ആഘാതം നേരിട്ടത്.

സർക്കാർ ഉടമസ്ഥതയിലുള്ള RIA നൊവോസ്റ്റി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച് 200 ഓളം ആളുകൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു. അണക്കെട്ട് തകർന്നതിനെ തുടർന്ന് കരാബാഷ് ജില്ലയിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഒഴിപ്പിക്കപ്പെട്ടവരെ സഹായിക്കാൻ രണ്ട് പ്രാദേശിക സ്കൂളുകളിൽ താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിച്ചതായി റഷ്യയിലെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു.

1979 ൽ നിർമ്മിച്ച കിയാലിംസ്കോയ് റിസർവോയർ ചെല്യാബിൻസ്ക് നഗരത്തിൽ നിന്ന് 90 കിലോമീറ്റർ വടക്കുപടിഞ്ഞായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com