യുക്രൈനിൽ ഡ്രോൺ ആക്രമണം; തിരിച്ചടി തുടർന്ന് റഷ‍്യ

ഖാർകീവിൽ റഷ‍്യ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും 21 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്
russia drone,missile attack ukraine

യുക്രൈനിൽ ഡ്രോൺ ആക്രമണം; തിരിച്ചടി തുടർന്ന് റഷ‍്യ

Updated on

ഖാർകീവ്: യുക്രൈനെതിരേ ഡ്രോൺ, മിസൈൽ ആക്രമണം തുടർന്ന് റഷ‍്യ. യുക്രൈനിലെ വലിയ നഗരമായ ഖാർകീവിൽ റഷ‍്യ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും 21 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്.

ഡ്രോണുകളും, മിസൈലുകളും, ഗ്ലൈഡിങ് ബോംബുകളും ഉപയോഗിച്ചാണ് റഷ‍്യ ആക്രമണം നടത്തിയതെന്ന് ഖാർകീവ് മേയർ വ‍്യക്തമാക്കി.

18 കെട്ടിടങ്ങളും 13 വീടുകളും തകർന്നുവെന്നാണ് മേയർ പറയുന്നത്. നഗരത്തിന്‍റെ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.

റഷ‍്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കഴിഞ്ഞയാഴ്ച അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിൽ യുക്രൈൻ റഷ‍്യയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് പുടിൻ പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റ‍ഷ‍്യയുടെ തിരിച്ചടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com