പുടിൻ മോസ്കോയിൽ ഉണ്ടെന്ന് റഷ്യ

പു​ടി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​മാ​നം റ​ഡാ​റി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത
പുടിൻ മോസ്കോയിൽ ഉണ്ടെന്ന് റഷ്യ
Updated on

മോ​സോ​കോ: പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ മോ​സ്കോ വി​ട്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി റ​ഷ്യ. പു​ടി​ൻ എ​വി​ടെ​യും പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ ക്രെം​ലി​നി​ൽ ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളി​ലാ​ണെ​ന്നും പ്ര​സി​ഡ​ന്‍റി​ന്‍റെ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ്. വാ​ഗ്ന​ർ​സേ​ന മോ​സ്കോ​യി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ടി​ൻ വി​മാ​ന​ത്തി​ൽ ത​ല​സ്ഥാ​നം വി​ട്ട​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15ന് ​പു​ടി​ന്‍റെ വി​മാ​നം മോ​സ്കോ​യി​ൽ നി​ന്നു പ​റ​ന്നു​യ​ർ​ന്ന​താ​യി ഫ്ലൈ​റ്റ് റ​ഡാ​ർ രേ​ഖ​ക​ളെ ആ​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പു​ടി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​മാ​നം റ​ഡാ​റി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. പു​ടി​ൻ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്കാ​ണു പോ​യ​തെ​ന്നും സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗാ​യി​രി​ക്കാം ല​ക്ഷ്യ​മെ​ന്നും അ​ഭ്യൂ​ഹ​മു​യ​ർ​ന്നി​രു​ന്നു. വാ​ൽ​ദ​യി​ലെ വ​സ​തി​യി​ലേ​ക്കാ​ണു പോ​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നു പെ​സ്കോ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ മോ​സ്കോ​യി​ൽ നി​ന്നു പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ ക​ട​ന്നു​വെ​ന്ന് സ്വ​ത​ന്ത്ര മാ​ധ്യ​മ​മാ​യ മോ​ഷം ഒ​ബ്യ​സ്നി​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​വ​സാ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം വാ​ഗ്ന​ർ സേ​ന മോ​സ്കോ​യ്ക്ക് 250 മൈ​ൽ തെ​ക്കു​ള്ള ലി​പ്ടെ​സ്ക് ന​ഗ​ര​ത്തി​ലാ​ണ്. അ​തി​വേ​ഗം ഇ​വ​ർ മോ​സ്കോ​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com