

അലക്സാണ്ടർ ഗ്രിഗോറിയേവിച്ച് മാധ‍്യമങ്ങളോട് സംസാരിക്കുന്നു
ധാക്ക: ഇന്ത‍്യയുമായുള്ള പ്രശ്നങ്ങൾ ഉടനെ പരിഹരിക്കണമെന്ന് ബാംഗ്ലാദേശിനോട് റഷ‍്യ. ബംഗ്ലാദേശിലെ റഷ‍്യൻ അംബാസിഡറായ അലക്സാണ്ടർ ഗ്രിഗോറിയേവിച്ച് ധാക്കയിൽ വച്ച് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഉപദേശം നൽകിയത്. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര‍്യത്തിനായി 1971ൽ ഇന്ത‍്യ വഹിച്ച പങ്ക് മറക്കരുതെന്ന് പറഞ്ഞ അലക്സാണ്ടർ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നോ അത്രയും നല്ലതെന്ന് കൂട്ടിച്ചേർത്തു.
ജെൻ സി നേതാവ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ ആഭ‍്യന്തര കലാപമുണ്ടായതിനെത്തുടർന്ന് ഇരു രാജ‍്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ‍്യൻ അംബാസിഡർ ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.