ആണവ യുദ്ധ ഭീഷണിയിൽ യുക്രെയ്ൻ

നൂറിലധികം സൈനികരെ പരസ്പരം കൈമാറിയെങ്കിലും കലിയ‍ടങ്ങാതെ റഷ്യ
zelensky
യുക്രെയ്നിയൻ പ്രസിഡന്‍റ് സെലൻസ്കി
Updated on

മോസ്കോ: കുർസ്ക് മേഖലയിലേയ്ക്കുള്ള യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് നൂറിലധികം സൈനികരെ പരസ്പരം കൈമാറിയെങ്കിലും കലിയ‍ടങ്ങാതെ റഷ്യ. യുക്രെയ്ൻ തലസ്ഥാനമായ കീവിനെ പൂർണമായും നശിപ്പിക്കുമെന്നാണ് ഇപ്പോൾ റഷ്യയുടെ ഭീഷണി.മുതിർന്ന റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പ്രസിഡന്‍റുമായ ദിമിത്രി മെദ്‌വദേവ് ആണ് സൈനികരെ വിട്ടയച്ച ശനിയാഴ്ച തന്നെ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

റഷ്യയുടെ കുർസ്ക് മേഖലയിലേക്കുള്ള യുക്രെയ്ൻ നുഴഞ്ഞുകയറ്റത്തെ കാരണമാക്കി ആണവായുധം ഈ യുദ്ധത്തിൽ പ്രയോഗിക്കാൻ ന്യായങ്ങൾ ഉണ്ടെന്നും എന്നാൽ റഷ്യ ആണവേതര ആയുധങ്ങൾ യുദ്ധത്തിൽ ഉപയോഗിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്.

ഇതിൽ നിന്ന് യുക്രെയ്നിനെതിരെ റഷ്യ ആണവ യുദ്ധം നടത്തിയേക്കും എന്നതിന്‍റെ സൂചനയായി ഇതിനെ കാണാം.

പുടിന്‍റെ ക്ഷമ നശിച്ചാൽ മോസ്‌കോ കീവിനെ ഒരു ഭീമാകാരമായ ഉരുകിയ സ്ഥലമാക്കി മാറ്റുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com