റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ: ചർച്ച വൈകിക്കുന്നത് റഷ്യ

ഫ്രാൻസും ബ്രിട്ടനുമാണ് റഷ്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
Britain's Foreign Secretary David Lammy, left, and French Foreign Minister Jean-Noel Barrot address the media during a meeting of NATO foreign ministers at NATO headquarters in Brussels, Friday, April 4, 2025.

2025 ഏപ്രിൽ 4 വെള്ളിയാഴ്ച ബ്രസ്സൽസിലെ നാറ്റോ ആസ്ഥാനത്ത് നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ബ്രിട്ടൻ്റെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരട്ടും

(AP Photo/Geert Vanden Wijngaert)

Updated on

ബ്രസൽസ്: യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ കരാർ ചർച്ച റഷ്യ ബോധപൂർവം വൈകിപ്പിക്കുന്നു എന്ന ആരോപണവുമായി ഫ്രാൻസും ബ്രിട്ടനും. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കടുംപിടുത്തമാണ് ഇതിനു പിന്നിൽ. ഒരു മാസത്തേയ്ക്ക് വെടി നിർത്തൽ വേണമെന്ന അമെരിക്കൻ നിർദേശം റഷ്യ തള്ളിയതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണം.

അമെരിക്കയ്ക്ക് മറുപടി നൽകാൻ റഷ്യ ബാധ്യസ്ഥരാണ് എന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റും പറഞ്ഞു.

വെടിനിർത്തൽ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുമ്പോഴും യുക്രെയ്ൻ ജനതയുടെയും വൈദ്യുതി വിതരണ മേഖലയുടെയും മേൽ ബോംബിടുകയും ആശയക്കുഴപ്പമുണ്ടാക്കി വെടിനിർത്തൽ ചർച്ച നീട്ടുകയുമാണ് പുടിൻ ചെയ്യുന്നത് എന്ന് ലാമി വ്യക്തമാക്കി.

വെടിനിർത്തലിൽ വ്യത്യസ്ത നിലപാട് കൈക്കൊള്ളുന്ന പുടിൻ യുദ്ധക്കുറ്റങ്ങൾ തുടരുകയാണ് എന്ന് ബാരറ്റ് കുറ്റപ്പെടുത്തി. ഇതിനിടെ വെടിനിർത്തലിൽ വ്യത്യസ്ത നിലപാടുകൾ കൈക്കൊള്ളുന്ന പുടിൻ യുദ്ധക്കുറ്റങ്ങൾ തുടരുകയാണ് എന്ന് ബാരറ്റും കുറ്റപ്പെടുത്തി.

ഇതിനിടെ റഷ്യയിൽ നിർബന്ധിത സൈനിക സേവനത്തിനായി ഒരു ലക്ഷത്തി അറുപതിനായിരം പേർക്ക് തിങ്കളാഴ്ച പുടിൻ ഉത്തരവ് നൽകിയിരിക്കുകയാണ്. ഒരു വർഷത്തേയ്ക്കാണ് നിർബന്ധിത സൈനിക സേവനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com