
കീവ്: റഷ്യക്കെതിരെ ഡ്രോൺ ആക്രമണം തുടർന്ന് യുക്രെയ്ൻ. റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. പിന്നാലെ വിമാനത്താവളത്തിൽ തീപിടുത്തമുണ്ടായി. രണ്ട് വിമാനങ്ങൾ ക്തതി നശിച്ചതായും നാലു വിമാനങ്ങൾക്ക് കേടുപാടു സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ലാത്വിയ, എസ്തോണിയ അതിർത്തിയോടു ചേർന്നുള്ള വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. റഷ്യൻ സൈനിക വിമാനത്തിനും ആക്രമണത്തിൽ കേടുപാടു സംഭവിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏതാണ്ട് 800 കിലോമീറ്റർ മാറിയാണ് ആക്രമണമുണ്ടായ വിമാനത്താവളം. സംഭവത്തിൽ, ആക്രമണത്തെ ശക്തമായി എതിർത്തതായി റഷ്യ പ്രതികരിച്ചു.