യുക്രൈനിലെ പാസഞ്ചർ ട്രെയിനിന് നേരെ റഷ്യയുടെ വ്യോമാക്രമണം; മുപ്പതോളം പേർക്ക് പരുക്ക്

പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്
russian airstrikes on ukraine passenger train

യുക്രൈനിലെ പാസഞ്ചർ ട്രെയിനിന് നേരെ റഷ്യയുടെ വ്യോമാക്രമണം; മുപ്പതോളം പേർക്ക് പരുക്ക്

Updated on

കീവ്: യുക്രൈനിലെ പാസഞ്ചർ തീവണ്ടിക്ക് നേരേ റഷ്യയുടെ വ്യോമാക്രമണം. മുപ്പതോളം യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. വടക്കൻ സുമി മേഖലയിലാണ് സംഭവം.

റെയിൽവേ സ്റ്റേഷനെ ലക്ഷ്യമാക്കിയായിരുന്നു റഷ്യയുടെ ആക്രമണമെന്നും ഷോസ്ട്കയിൽ നിന്ന് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട തീവണ്ടിയാണ് ആക്രമണത്തിനിരയായതെന്നാണ് വിവരം.

ആരോഗ്യ പ്രവർത്തകരും പൊലീസുമടക്കം സ്ഥലത്തെത്തി ചേർന്നിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com