ഉക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം: 31 പേര്‍ കൊല്ലപ്പെട്ടു

ഉക്രെയ്‌നില്‍ ഏപ്രില്‍ മാസം റഷ്യ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്
russian attack in ukraine 31 people killed

ഉക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം: 31 പേര്‍ കൊല്ലപ്പെട്ടു

Updated on

കീവ്: ഉക്രെയ്നിന്‍റെ വടക്കുകിഴക്കന്‍ നഗരമായ സുമിയില്‍ ഞായറാഴ്ച റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കീവ് അറിയിച്ചു. ഓശാന ഞായറാഴ്ച സുമി നഗരമധ്യത്തില്‍ റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു.

യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം ഉണ്ടായത്.

റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സുമി ആഴ്ചകളായി വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഉക്രെയ്‌നില്‍ ഏപ്രില്‍ മാസം റഷ്യ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം വളരെ കൂടുതലുമാണ്.

ഉക്രെയ്‌നില്‍ മോസ്‌കോ നടത്തുന്ന ആക്രമണത്തെ ' ഭ്രാന്തമായ ബോംബാക്രമണം ' എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com