50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തകർന്നു വീണു; എല്ലാവരും മരിച്ചതായി റിപ്പോർട്ട്

അങ്കാര എയർലൈന്‍റെ വിമാനമാണ് തകർന്നു വീണത്
Russian plane 50 passengers onboard crashes all dead

50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തകർന്നു വീണു; എല്ലാവരും മരിച്ചതായി റിപ്പോർട്ട്

file image

Updated on

മോസ്കോ: റഷ്യയിൽ 50 യാത്രക്കാരുമായി പോയി സിഗ്നൽ നഷ്ടപ്പെട്ട യാത്ര വിമാനം തകർന്നു വീണു. മുഴുവൻ യാത്രക്കാരും മരിച്ചതായാണ് റിപ്പോർട്ടുകൾ. കിഴക്കൻ അമുർ മേഖലയിലൂടെ പറക്കുക‍യായിരുന്ന An-24 എന്ന യാത്രാ വിമാനവുമാണ് തകർന്നു വീണത്.

സൈബീരിയ ആസ്ഥാനമായുള്ള അങ്കാര എയർലൈൻ ചൈനയുടെ അതിർത്തിയിലുള്ള അമുർ മേഖലയിലെ ഒരു പട്ടണമായ ടിൻഡയ്ക്ക് സമീപത്തുവച്ച് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രതീക്ഷിതമാവുകയായിരുന്നു.

പ്രാഥമിക വിവരമനുസരിച്ച് അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 50 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയിൽ ലാൻഡ് ചെയ്യുന്നതിനിടെ ക്രൂവിനുണ്ടായ പിഴവാണ് അപകടത്തിന് പിന്നിലെ കാരണമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com