വോട്ട് ചെയ്യും മുമ്പ് നിത്യ നിദ്ര പുൽകിയ മകനെ സന്ദർശിച്ച് ഗാഡി

2023 ഡിസംബറിലാണ് വടക്കൻ ഗാസ മുനമ്പിൽ നടന്ന പോരാട്ടത്തിനിടെ ഗാൽ കൊല്ലപ്പെട്ടത്
Gaddi visits his sleeping son before voting

വോട്ട് ചെയ്യും മുമ്പ് നിത്യ നിദ്ര പുൽകിയ മകനെ സന്ദർശിച്ച് ഗാഡി

(Photo: Gadi Eisenkot Office)

Updated on: 

പോളിംഗ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ, ഗാഡി ഐസെൻകോട്ടും ഭാര്യ ചാനയും 2026 ഒക്റ്റോബർ 27-ന് ഹെർസ്ലിയയിലെ സൈനിക സെമിത്തേരിയിൽ വീരമൃത്യു വരിച്ച തങ്ങളുടെ പുത്രൻ ഗാൽ മെയറിന്റെ ശവകുടീരം സന്ദർശിച്ചു.

2023 ഡിസംബറിലാണ് വടക്കൻ ഗാസ മുനമ്പിൽ നടന്ന പോരാട്ടത്തിനിടെ ഗാൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 25കാരനായിരുന്ന ഗാൽ 551-ാമത് റിസർവ് കമാൻഡോ ബ്രിഗേഡിന്‍റെ 699-ാമത് ബറ്റാലിയനിലെ ഒരു സൈനികനായ മാസ്റ്റർ സാർജന്‍റ് ആയിരുന്നു.

 Gadi Eisenkot and son Gal Meir

ഗാഡി ഐസെൻകോട്ടും പുത്രൻ ഗാൽ മെയറും

ഗാഡി ഐസൻകോട്ടാകട്ടെ 2015 ഫെബ്രുവരി മുതൽ 2019 ജനുവരി വരെ ഐഡിഎഫിന്‍റെ ജനറൽ സ്റ്റാഫിന്‍റെ തലവനായിരുന്നു. നാലു പതിറ്റാണ്ടിലേറെ സൈനിക സേവനം നടത്തിയ വ്യക്തിയാണ് ഗാഡി ഐസൻകോട്ട്.

logo
Metro Vaartha
www.metrovaartha.com