ചരിത്രത്തിൽ ആദ്യം; ചർച്ച് ഒഫ് ഇംഗ്ലണ്ടിന്‍റെ തലപ്പത്ത് വനിത ആർച്ച് ബിഷപ്പ്

ലോകമെമ്പാടുമുള്ള ഏകദേശം 85 ദശലക്ഷം ആംഗ്ലിക്കൻമാരുടെ ആചാരപരമായ തലവനായാണ് സാറാ മുല്ലള്ളി അധികാരമേൽക്കുന്നത്
Sarah Mullally Becomes First Female Archbishop To Lead Church Of England

സാറാ മുല്ലള്ളി

Updated on

കാന്‍റർബറി: സാറാ മുല്ലള്ളിയെ കാന്‍റർബറിയിലെ പുതിയ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. 1,400 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ചർച്ച് ഒഫ് ഇംഗ്ലണ്ടിന്‍റെ തലപ്പത്തെത്തുന്നത്.

ലോകമെമ്പാടുമുള്ള ഏകദേശം 85 ദശലക്ഷം ആംഗ്ലിക്കൻമാരുടെ ആചാരപരമായ തലവനായാണ് സാറാ മുല്ലള്ളി അധികാരമേൽക്കുന്നത്. കാന്‍റർബറിയിലെ 106-ാമത് ആർച്ച് ബിഷപ്പായി സ്ഥാനമേറ്റതോടെ, പുരുഷന്മാർ മാത്രം നയിച്ച ബ്രിട്ടീഷ് പൊതുജീവിതത്തിലെ അവസാന മേഖലകളിലൊന്നിന്‍റെ വനിതാ നേതാവായി മുല്ലള്ളി മാറുന്നു.

2000 കളുടെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ ചീഫ് നഴ്സിങ് ഓഫീസറായി ജോലി ചെയ്തിരുന്ന 63 കാരിയാണ് സാറാ മുല്ലള്ളി. 2018 മുതൽ ലണ്ടൻ ബിഷപ്പായി അവർ സേവനമനുഷ്ഠിച്ചു . വ്യത്യാസങ്ങളും വിയോജിപ്പുകളും അനുവദിക്കുന്ന തുറന്നതും സുതാര്യവുമായ ഒരു സംസ്കാരം പള്ളികളിൽ സൃഷ്ടിക്കുന്നതിനായി സാറാ മുല്ലള്ളി വാദിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com