യുകെ നാവിക സേനയുടെ ഡ്രസ് കോഡിൽ ഇനി സാരിയും

നാവിക സേനയിലെ സാംസ്കാരിക തുല്യതയുടെ ഭാഗമായാണ് ഡ്രസ് കോഡിൽ ഇങ്ങനെ മാറ്റം വരുത്തിയതെന്ന് നാവിക സേനാ റേസ് ഡൈവേഴ്സിറ്റി നെറ്റ് വർക്ക് ചെയർമാൻ ലാൻസ് കോർപ്പറൽ ജാക് കനാനി
The photograph shows Honourable Captain Durdana Ansari of the British Royal Navy wearing a sari under her uniform jacket.
ബ്രിട്ടീഷ് റോയൽ നേവിയിലെ ബഹുമാനപ്പെട്ട ക്യാപ്റ്റൻ ദുർദാന അൻസാരി യൂണിഫോം ജാക്കറ്റിനടിയിൽ സാരി ധരിച്ചിരിക്കുന്നതായി ഫോട്ടോയിൽ കാണാം(Photo: LinkedIn/Lance Cpl Jack Kanani)
Updated on

ലണ്ടൻ: യുകെയിലെ റോയൽ നേവിയിൽ ഡ്രസ് കോഡിൽ മാറ്റം വരുത്തി. മെസ് ഡ്രസ് കോഡിലാണ് നാവിക സേന കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിൻപ്രകാരം ഔപചാരിക ചടങ്ങുകളിലും വിശേഷ ദിവസങ്ങളിലും ജീവനക്കാർക്ക് സാരി ധരിക്കാം.

യുകെയുടെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നതിന്‍റെ ഭാഗമായാണ് ഈ പരിഷ്കാരം. നാവിക സേനയിലെ സാംസ്കാരിക തുല്യത (Cultural Equivalent) യുടെ ഭാഗമായാണ് ഡ്രസ് കോഡിൽ ഇങ്ങനെ മാറ്റം വരുത്തിയതെന്ന് നാവിക സേനാ റേസ് ഡൈവേഴ്സിറ്റി നെറ്റ് വർക്ക് ചെയർമാൻ ലാൻസ് കോർപ്പറൽ ജാക് കനാനി പറഞ്ഞു.

നിലവില്‍ നാവികസേനയിലെ ചടങ്ങുകളില്‍ സ്‌കോട്ടിഷ്, ഐറിഷ്, വെല്‍ഷ്, കോര്‍ണിഷ് പാരമ്പര്യമുള്‍ക്കൊള്ളുന്ന വസ്ത്രങ്ങള്‍ ധരിക്കാനാണ് അനുമതിയുള്ളത്.

സാംസ്‌കാരിക തുല്യത മുന്‍നിര്‍ത്തിയുള്ള ആർഎൻആർഡിഎൻ (RNRDN) സംരംഭം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് ഇത് തുടങ്ങിയതെന്നും ജാക് കനാനി പറഞ്ഞു. നാവികസേനയിലെ മറ്റ് സാംസ്‌കാരിക വൈവിധ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്ന നയമാണ് ഇപ്പോള്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാവികസേനയിലെ മെസ് ഡ്രസ് കോഡില്‍ കര്‍ശനമായ വ്യവസ്ഥകളാണ് പാലിച്ചുപോന്നിരുന്നത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ യൂണിഫോം ജാക്കറ്റ് ധരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഡ്രസ് കോഡിലെ പുതിയ മാറ്റത്തോടെ ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം ജാക്കറ്റ്, ഷര്‍ട്ട് ബോ ടൈ എന്നിവയ്‌ക്കൊപ്പം തങ്ങളുടെ പരമ്പരാഗത വേഷങ്ങളും ധരിക്കാന്‍ കഴിയും. ചടങ്ങുകളില്‍ സാരിയോ ആഫ്രിക്കന്‍ വസ്ത്രങ്ങളോ ധരിക്കാന്‍ ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com