സൗദി എയർലൈൻസിന്‍റെ ടയറിന് തിപിടിച്ചു; പെഷവാർ വിമാനത്താവളത്തിൽ അടിന്തര ലാൻഡിങ്|video

സൗദി എയർലൈൻസിന്‍റെ എസ്‌വി 792 വിമാനത്തിലാണ് തിപിടിത്തമുണ്ടായത്
saudi airlines with 297 aboard catches fire emergency landing at peshawar airport
സൗദി എയർലൈൻസിന്‍റെ ടയറിന് തിപിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
Updated on

ഇസ്ലാമാബാദ്: റിയാദിൽ നിന്ന് 297 യാത്രക്കാരുമായി പാക്കിസ്ഥാനിലെ പെഷവാറിലേക്ക് പറന്ന സൗദി എയർലൈൻസിന്‍റെ ടയറിൽ നിന്നും പുക ഉയർന്നതോടെ അടിയന്തരമായി ലാൻഡ് ചെയ്തു. പാക്കിസ്ഥാനിലെ പെഷവാറിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ടയറിൽ തീപിടിത്തം ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയും എമർജൻസി വാതിലിലൂടെ സുരക്ഷിതരായി യാത്രക്കാരെ നിലത്തിറക്കുകയായിരുന്നു.

വ്യാഴാഴ്ചയായിരുന്നു സംഭവം. സൗദി എയർലൈൻസിന്‍റെ എസ്‌വി 792 വിമാനത്തിലാണ് തിപിടിത്തമുണ്ടായത്. നിലത്തിറക്കുന്നതിനിടെയുണ്ടായ സാങ്കേതിക പ്രശ്നമാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഒരു ടയറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെടുകയായിരുന്നുവെന്ന് സൗദി എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com