ദക്ഷിണാഫ്രിക്കയിൽ മഴയും വെള്ളപ്പൊക്കവും; സ്കൂൾബസ് ഒഴുകിപ്പോയി, രക്ഷാപ്രവർത്തനം ദുഷ്കരം

മരത്തിൽ തൂങ്ങി നിന്ന മൂന്നു കുട്ടികളെ മാത്രമാണ് രക്ഷിക്കാനായത്. ബസിൽ എത്ര കുട്ടികളുണ്ടായിരുന്നെന്നു പോലും വ്യക്തമല്ല
School bus swept away as heavy floods and snow hit South Africa

ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സ്കൂൾബസ് ഒഴുകിപ്പോയി; രക്ഷാപ്രവർത്തനം ദുഷ്കരം

Updated on

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മിനി ബസ് ഒഴുകിപ്പോയി. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലാണ് സംഭവം. മൂന്നു പേരെ രക്ഷിച്ചു. ബസിൽ എത്ര കുട്ടികളുണ്ടായിരുന്നെന്നു പോലും വ്യക്തമല്ല. മരത്തിൽ തൂങ്ങിക്കിടന്ന മൂന്നു കുട്ടികളെയാണ് രക്ഷിക്കാനായത്.

ഹൈസ്കൂൾ വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദക്ഷിണാഫ്രിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുങ്കാറ്റുമാണ് അനുഭവപ്പെടുന്നത്. മറ്റൊരു സംഭവത്തിൽ, പ്രവിശ്യയിലെ ഒആർ ടാംബോ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. ഏകദേശം 5,00,000 വീടുകൾക്ക് വൈദ്യുതിയും നഷ്ടപ്പെട്ടു.

മോശം കാലാവസ്ഥ കാരണം കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ചില പ്രധാന റോഡുകൾ അടച്ചിട്ടു. പ്രദേശങ്ങളിൽ എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങൾ റോഡുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് വലിയ തിരക്കിന് കാരണമായി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ റോഡുകളിൽ ഗ്രേഡർ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്, മഞ്ഞ് 30 സെന്‍റീമീറ്ററിൽ (12 ഇഞ്ച്) കൂടുതൽ ആഴത്തിൽ എത്തുന്നതിനുമുമ്പ് അത് നീക്കം ചെയ്യും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com