അമെരിക്ക തയാറാക്കിയ ഫോർമുല യുക്രെയ്ൻ അംഗീകരിക്കണം: ട്രംപ്

യുക്രെയ്ന്‍റെ മണ്ണും ആത്മാഭിമാനവും വിൽക്കില്ല: സെലൻസ്കി
Ukraine's soil and pride will not be sold: Zelensky

യുക്രെയ്ന്‍റെ മണ്ണും ആത്മാഭിമാനവും വിൽക്കില്ല: സെലൻസ്കി

file photo

Updated on

വാഷിങ്ടൺ: യുക്രെയ്ൻ-റഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമെരിക്ക മുന്നോട്ടു വയ്ക്കുന്ന ഫോർമുല അംഗീകരിക്കണമെന്ന് യുക്രെയ്നോട് പ്രസിഡന്‍റ് ട്രംപ്. അമെരിക്കൻ ഫോർമുല ഇഷ്ടമായാലും ഇല്ലെങ്കിലും അംഗീകരിച്ചേ പറ്റൂ എന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയോട് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ അമെരിക്കൻ ഫോർമുല യുക്രെയ്ന്‍റെ ആത്മാഭിമാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നതാകുമെന്നാണ് സെലൻസ്കി തിരിച്ചടിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്‍റെ ഈ പരാമർശം. എന്നാൽ അമെരിക്ക തയാറാക്കിയ 28 പോയിന്‍റ് രേഖ യുക്രെയ്ന് അനുകൂലമല്ലാത്തതാണ് യുക്രെയ്നിന്‍റെ ഭൂമിയും ആത്മാഭിമാനവും താൻ വിൽക്കുകയില്ലെന്നു സെലൻസ്കി തുറന്ടിക്കാൻ കാരണമായത്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിൽ ട്രംപ് അസ്വസ്ഥനാണ്.

യുക്രെയ്ൻ പദ്ധതി അംഗീകരിക്കാനുള്ള അവസാന തിയതിയായി താങ്ക്സ് ഗിവിങ് ദിനമായ നവംബർ 27 നിശ്ചയിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com