പാതി കഴിച്ച പഴങ്ങൾ, ചെളിപുരണ്ട വെള്ളക്കുപ്പികൾ, കാൽപ്പാടുകൾ... ആ പിഞ്ചു കുഞ്ഞുങ്ങൾ ജീവനോടെ തന്നെയുണ്ട്!

തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്ന് പറന്നുയർന്ന സെസ്ന 206 വിമാനം, കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനു മുകളിലാണ് തകർന്നു വീണത്
പാതി കഴിച്ച പഴങ്ങൾ, ചെളിപുരണ്ട വെള്ളക്കുപ്പികൾ, കാൽപ്പാടുകൾ... ആ പിഞ്ചു കുഞ്ഞുങ്ങൾ ജീവനോടെ തന്നെയുണ്ട്!

ആമസോൺ കാടുകളിൽ വിമാനം തകർന്ന് കാണാതായ 4 പിഞ്ചു കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിനായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. പലയിടങ്ങളിൽ നിന്നായി കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ അവർ ഇപ്പോഴും ജീവനോടെയുണ്ടെന്ന പ്രതീക്ഷയാണ് അപകടം നടന്ന് ഒരുമാസത്തിനിപ്പുറവും സേനാംഗങ്ങൾ മുന്നോട്ടു വയ്ക്കുന്നത്.

പാതി തിന്ന് ഉപേക്ഷിക്കപ്പെട്ട പഴങ്ങൾ, ചെളിപുരണ്ട ഒരു വെള്ളക്കുപ്പി, കമ്പും ഇലകളും കൊണ്ട് താത്കാലികമായി നിർമിച്ച ഷെഡ്ഡുകൾ, നിലത്ത് പതിഞ്ഞു കിടക്കുന്ന കുഞ്ഞു കാൽപ്പാടുകൾ എന്നിവയെല്ലാം ഞങ്ങൾ ജീവനോടെ ഇവിടെ തന്നെയുണ്ടെന്ന് അവർ ഉറക്കെ വിളിച്ചു പറയുന്നതു പോലെ തോന്നിപ്പിക്കും.

പതിമൂന്നും ഒൻപതും നാലും വയസ്സുള്ള കുട്ടികളും വെറും 11 മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞുമാണ് ആമസോൺ വനത്തിൽ പുറത്തേക്കുള്ള വഴി തേടി അലയുന്നത്. രണ്ട് ദിവസം മുമ്പ് അന്വേഷണ സംഘം കണ്ടെത്തിയ കാല്പാടുകളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായി ഇതാ പുതിയ കാല്പാടുകൾ.

ഫ്ലാറ്റ് ലൈറ്റുകളുമായി തിരഞ്ഞു നടക്കുന്ന സേന അംഗങ്ങൾ, ആകാശത്ത് കണ്ണുകളുമായി ഹെലികോപ്റ്ററുകളും ഉപഗ്രഹങ്ങളുമുണ്ട്, സ്‌നിഫർ നായ്ക്കളും കാടിന്‍റെ ഉള്ളറിയുന്ന ആദിവാസികളും... ഇന്നല്ലെങ്കിൽ നാളെ ആ നാലു കുഞ്ഞുങ്ങളെയും ജീവനോടെ പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണിവർ.

തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്ന് പറന്നുയർന്ന സെസ്ന 206 വിമാനം, കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനു മുകളിൽ വച്ച്‌ തകർന്നു വീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറൈ എന്ന 33 കാരിയുടെയും 2 പൈലറ്റുകളുടെ മൃതദേഹം പിന്നീട് രണ്ടാഴ്ച്ചക്കു ശേഷം കണ്ടെത്തിയിരുന്നു.ഒരു മാസം മുൻപ് അതായത് മേയ് ഒന്നിനാണ് മൃതദേഹങ്ങൾ ആമസോൺ വനത്തിൽ നിന്നും സേന അംഗങ്ങൾ കണ്ടെടുത്തത്. എന്നാൽ കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com