ഇമ്രാന്‍ഖാന് വേണ്ടി അലന്‍ ബോര്‍ഡറും സ്റ്റീവ് വോയും രംഗത്ത്

വിഷയത്തില്‍ ഇടപെടണമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ഥിച്ചു
Allan Border and Steve Waugh are on the scene for Imran Khan

ഇമ്രാന്‍ഖാന് വേണ്ടി അലന്‍ ബോര്‍ഡറും സ്റ്റീവ് വോയും രംഗത്ത്

Updated on

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന് മതിയായ ചികിത്സയും ഉചിതമായ പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഏഴ് ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍മാര്‍ ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി. ലോകകപ്പ് ജേതാവായ പാക് ക്യാപ്റ്റന് വേണ്ടി നയതന്ത്രതലത്തിലുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് അലന്‍ ബോര്‍ഡര്‍, ഗ്രെഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, ബെലിന്‍ഡ ക്ലാര്‍ക്ക്, കിം ഹ്യൂസ്, മാര്‍ക്ക് ടെയ്‌ലര്‍, സ്റ്റീവ് വോ എന്നിവരാണ് രംഗത്തെത്തിയത്.

ഇമ്രാന്‍ ഖാനെതിരായ നിയമപരമോ രാഷ്‌ട്രീയമോ ആയ വിഷയത്തില്‍ തങ്ങള്‍ ഒരു നിലപാടും സ്വീകരിക്കുന്നില്ലെന്നും, അത് പാക്കിസ്ഥാന്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണെന്നും കത്തില്‍ സംഘം വ്യക്തമാക്കി. എന്നാല്‍, റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ ഇമ്രാന്‍ ഖാനോട് പെരുമാറുന്ന രീതിയില്‍ സംഘം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. രാഷ്‌ട്രീയം എന്തുതന്നെയായാലും, ഇതൊരു അടിസ്ഥാന മാനുഷിക വിഷയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നേരത്തെ, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുള്‍പ്പെടെ ഇന്ത്യയുടെ 22 മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തെഴുതിയിരുന്നു. പാക്കിസ്ഥാന്‍റെ മുന്‍ പ്രധാനമന്ത്രിയോട് മെച്ചപ്പെട്ട പെരുമാറ്റം ഉറപ്പാക്കണമെന്ന തങ്ങളുടെ ആവശ്യം അവര്‍ അതിലൂടെ ആവര്‍ത്തിച്ചു.

logo
Metro Vaartha
www.metrovaartha.com