കറാച്ചി ഭീകരാക്രമണം: സുരക്ഷാ വീഴ്ചയെന്ന് ആരോപണം

ദീർഘനേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ സജ്ജമായിട്ടാണു തീവ്രവാദികൾ എത്തിയതെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു
കറാച്ചി ഭീകരാക്രമണം: സുരക്ഷാ വീഴ്ചയെന്ന് ആരോപണം

കറാച്ചി : പാകിസ്ഥാൻ കറാച്ചിയിലെ ഭീകരാക്രമണത്തിലേക്കു വഴിവച്ചതു സുരക്ഷാവീഴ്ചയെന്ന് ആരോപണം. പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് അക്രമണകാരികൾ പ്രവേശിക്കുന്ന സമയത്തു മൂന്നു പ്രധാന സെക്യൂരിറ്റി ചെക് പോസ്റ്റുകളിൽ സുരക്ഷാജീവനക്കാർ ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്‍റെ എല്ലാ വശങ്ങളും സിസിടിവി നിരീക്ഷണത്തിലുമായിരുന്നില്ല. ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചകൾ പ്രയോജനപ്പെടുത്തിയാണു തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ അക്രമകാരികൾ പൊലീസ് ആസ്ഥാനത്തേക്കു കടന്നത്.

അക്രമണത്തിൽ മൂന്നു തീവ്രവാദികളുൾപ്പടെ ഏഴു പേരാണു മരണപ്പെട്ടത്. ഇതിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ദീർഘനേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ സജ്ജമായിട്ടാണു തീവ്രവാദികൾ എത്തിയതെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ബാഗുകളിൽ ഭക്ഷണസാധനങ്ങളും ആയുധങ്ങളും ഉണ്ടായിരുന്നു. വൈകിട്ട് ഏഴു മണിയോടെ തുടങ്ങിയ ആക്രമണം  മൂന്നു മണിക്കൂറോളം തുടർന്നു. 

ഭീകരാക്രമണത്തിൽ പരുക്കേറ്റ പത്തൊമ്പതോളം പേർ ജിന്ന ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്നു പാകിസ്ഥാനിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com