എണ്ണച്ചോർച്ച: ഖോർഫക്കാനിലെ അൽ ലുലുയ്യ ബീച്ച് അടച്ചു

പരിസ്ഥിതിക്കും പൊതുജനങ്ങൾക്കും ഭീഷണിയായ എണ്ണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ഖോർഫക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ
Sharjah Khorfakkan Al Luluyah beach closed due to oil spill

ഷാർജയിലെ ഖോർഫക്കാനിലുള്ള അൽ ലുലുയ്യ ബീച്ച്.

File photo

Updated on: 

ഖോർഫക്കാൻ: തീരദേശത്ത് എണ്ണച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ഷാർജ ഖോർഫക്കാനിലെ അൽ ലുലുയ്യ ബീച്ച് താത്കാലികമായി അടച്ചു. പരിസ്ഥിതിക്കും പൊതുജനങ്ങൾക്കും ഭീഷണിയായ എണ്ണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ഖോർഫക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

തീരത്തെത്തുന്ന സന്ദർശകരുടെയും പ്രദേശവാസികളുടെയും സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ബീച്ച് അടച്ചതെന്ന് ഖോർഫക്കാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി. എണ്ണ അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്ത് തീരം സുരക്ഷിതമാക്കുന്നത് വരെ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

ശുചീകരണ ജോലികൾ പൂർത്തിയാകുന്നതുവരെ എല്ലാവരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ബീച്ചിലേക്ക് പ്രവേശിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു. പ്രവർത്തനങ്ങൾ പൂർത്തിയായി ബീച്ച് സുരക്ഷിതമാകുന്നതോടെ പുനഃതുറക്കുന്ന തീയതി ഔദ്യോഗികമായി അറിയിക്കുമെന്നും നഗരസഭ വ്യക്തമാക്കി.