ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ നിര്യാണത്തിൽ യുഎഇ നേതാക്കളുടെ അനുശോചനം Sheikh Abdullah bin Ahmed bin Rashid Al Mualla condolences
ഷെയ്ഖ് അബ്ദുള്ളയുടെ മരണം: യുഎഇ നേതാക്കൾ അനുശോചനം അറിയിച്ചു

ഷെയ്ഖ് അബ്ദുള്ളയുടെ മരണം: യുഎഇ നേതാക്കൾ അനുശോചനം അറിയിച്ചു

ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ നിര്യാണത്തിൽ യുഎഇ നേതാക്കളുടെ അനുശോചനം
Published on

ഉമ്മുൽഖുവൈൻ: ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ നിര്യാണത്തിൽ യുഎഇ നേതാക്കളുടെ അനുശോചനം. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ലയെ അനുശോചനം അറിയിച്ചു.

ഉമ്മുൽഖുവൈനിലെ അൽ ഇത്തിഹാദ് ഹാളിലെ മജ്‌ലിസിലെത്തിയ ശൈഖ് ഖാലിദ്, ശൈഖ് അബ്ദുല്ലയുടെ സഹോദരങ്ങളോടും മക്കളോടും ഉമ്മുൽഖുവൈൻ കിരീടാവകാശി ശൈഖ് റാഷിദ് ബിൻ സഊദിനോടും തന്‍റെ അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു.

യുഎഇ സഹിഷ്ണുതാ-സഹവർത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ, അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ശൈഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്‌യാൻ എന്നിവരും മജ്‌ലിസിൽ പങ്കെടുത്തു.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അൽ ഇത്തിഹാദ് മജ്ലിസ് സന്ദർശിച്ച് ശൈഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ലയെ അനുശോചനം അറിയിച്ചു. അൽ മുഅല്ല കുടുംബത്തിന് ഈ പ്രയാസകരമായ ഘട്ടം മറികടക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

logo
Metro Vaartha
www.metrovaartha.com