'ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിശ്വാസമില്ല'; യൂനുസ് സർക്കാരിനെ പുറത്താക്കണമെന്ന് ഷെയ്ഖ് ഹസീന

യുഎന്നിന്‍റെ മേൽനോട്ടത്തിൽ വോട്ടെടുപ്പ് നടത്തണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു
Sheikh Hasina calls for the dismissal of the Yunus government
ഷെയ്ഖ് ഹസീന
Updated on

ധാക്ക: ഫെബ്രുവരി 12ന് ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിശ്വാസമില്ലെന്ന് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന. യുഎന്നിന്‍റെ മേൽനോട്ടത്തിൽ വോട്ടെടുപ്പ് നടത്തണമെന്നു പറഞ്ഞ ഷെയ്ഖ് ഹസീന യൂനുസ് സർക്കാരിനെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ടു.

ബംഗ്ലാദേശ് ഇന്ന് രക്തം പുരണ്ട ഭൂപ്രദേശമായി മാറിയെന്നും തന്‍റെ ഭരണത്തിലുണ്ടായിരുന്ന സർക്കാരിനെ പുറത്താക്കിയതിനു ശേഷം നിയമവാഴ്ച തകർന്നതായും നൂറിലേറെ അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെടുകയും ആയിരത്തോളം പേർ ജയിലിലടയ്ക്കെപ്പെടുകയും ചെയ്തെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com