ഒമാൻ ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

എണ്ണക്കപ്പലിൽ ഉണ്ടായ 24 ജീവനക്കാരെ രക്ഷപെടുത്തി.
Ships collide in Gulf of Oman, causing accident

ഒമാൻ ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Updated on

അബുദാബി: ഒമാൻ ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. അഡലിൻ എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെ രക്ഷപെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാ സേനയിലെ തീരദേശ സുരക്ഷാ വിഭാഗം അറിയിച്ചു.

കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു.

അഡലിന്‍ എണ്ണക്കപ്പലും മറ്റൊരു കപ്പലുമാണ് കൂട്ടിയിടിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു.

രക്ഷപെടുത്തിയ ജീവനക്കാരെ യുഎ‍ഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com