കപിൽ ശർമയുടെ ക്യാനഡയിലെ കഫെയ്ക്കു നേരെ വെടിവയ്പ്പ്

അടുത്ത ആക്രമണം മുംബൈയിലെ കഫെയിലായിരിക്കുമെന്നും മുന്നറിയിപ്പ്
Shooting at Capil Sharma's Canada

കപിൽ ശർമ

Updated on

ക്യാനഡ: കപിൽ ശർമയുടെ ക്യാനഡയിലെ സറേയിലുളള കഫെയ്ക്കു നേരെ വെടിവയ്പ്പ്. അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഗോള്‍ഡി ധില്ലൻ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സമൂഹ മാധ്യമം വഴിയാണ് ഇവർ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

'ഞങ്ങള്‍ ലക്ഷ്യമിട്ടയാളെ വിളിച്ചിരുന്നു. പക്ഷേ, അയാള്‍ കോള്‍ എടുത്തില്ല. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെയൊരാക്രമണം നടത്തേണ്ടിവന്നത്. ഇനിയും അയാള്‍ കോള്‍ എടുത്തില്ലെങ്കില്‍, അടുത്ത ആക്രമണം നടക്കാന്‍ പോകുന്നത് മുംബൈയില്‍ ആയിരിക്കും', എന്ന് അക്രമികള്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കഫെയ്ക്ക് നേരെ 25 തവണയിലധികം വെടിയുതിര്‍ത്തതായാണ് അക്രമികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ള വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്. മുംബൈ പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. ഓഗസ്റ്റ് മാസം രണ്ടാം തവണയാണ് ഇവിടെ വെടിവയ്പ്പുണ്ടാകുന്നത്. ആദ്യത്തെ ആക്രമണം നടന്നത് ജൂലായ് 10-നായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com