വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്പ്; 2 സൈനികർക്ക് പരുക്ക്

ഇരുവരും ആശുപത്രിയിലാണെന്നും ആരോഗ‍്യനില ഗുരുതരമായി തുടരുകയാണെന്നും ഫെഡറൽ‌ ബ‍്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ മേധാവി കാഷ് പട്ടേൽ അറിയിച്ചു
shooting near whhite house 2 soldiers injured

വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്പ്; 2 സൈനികർക്ക് പരുക്ക്

Updated on

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഔദ‍്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് രണ്ടു സൈനികർക്ക് പരുക്കേറ്റു. ഇരുവരും ആശുപത്രിയിലാണെന്നും ആരോഗ‍്യനില ഗുരുതരമായി തുടരുകയാണെന്നും ഫെഡറൽ‌ ബ‍്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ മേധാവി കാഷ് പട്ടേൽ അറിയിച്ചു.

ആക്രമിയെന്നു സംശയിക്കുന്ന വ‍്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വ‍്യക്തമാക്കി. വെസ്റ്റ് വിർജീനിയ സ്വദേശികളാണ് പരുക്കേറ്റ സൈനികർ. ഇരുവരുടെയും തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. 10 മുതൽ 15 തവണ ആക്രമി വെടിയുതിർത്തതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com