അമെരിക്കയിലെ ക്യാംപസിൽ വെടിവെപ്പിൽ 3 പേര്‍ മരിച്ചു; അക്രമിയെ വധിച്ചു

ഈ വര്‍ഷം തന്നെ അമെരിക്കയിലുണ്ടാകുന്ന 38-ാമത്തെ വെടിവെപ്പാണിത്.
Shooting on campus in America 3 dead
Shooting on campus in America 3 dead

ലാസ് വെഗാസ്: അമെരിക്കയിലെ ലാസ് വെഗാസില്‍ യൂണിവേഴ്‌സിറ്റി ഒഫ് നേവഡ ക്യാംപസിലുണ്ടായ വെടിവെപ്പില്‍ 3 പേര്‍ മരിച്ചു. അക്രമിയെയും വധിച്ചതായി ലാസ് വെഗാസ് മെട്രൊപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്‍റ് അധികൃതര്‍ അറിയിച്ചു.

ഒരാള്‍ക്കു പരുക്കേറ്റെങ്കിലും ഇദ്ദേഹം അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ക്യാംപസിലെ ലീ ബിസിനസ് സ്‌കൂളിനു സമീപത്തായാണ് വെടിവെപ്പുണ്ടായത്. ഉടന്‍ തന്നെ ക്ലാസ്‌റൂമുകള്‍ അടച്ചിടുകയും വിദ്യാര്‍ഥികളെ സുരക്ഷിതരാക്കുകയും ചെയ്തു. 60 വയസുകാരനായ അക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷം തന്നെ അമെരിക്കയിലുണ്ടാകുന്ന 38-ാമത്തെ വെടിവെപ്പാണിത്. ഇതുവരെ ഈ വര്‍ഷം 200ലധികം ആളുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2017ല്‍ ലാസ് വെഗാസിലെ മണ്ടേല ബേ കാസിനോയില്‍ ഉണ്ടായ വെടിവെപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. കണ്‍ട്രി മ്യൂസിക് ഫെസ്റ്റിവല്‍ വേദിയിലുണ്ടായ വെടിവെപ്പില്‍ അറുപതോളം പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. 400 ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com