ശ്യാം മഹാരാജ്: യുഎസ് സൈന്യത്തിലെ ഹിന്ദു ചാപ്ലെയ്ൻ

യുഎസ് സായുധ സേനയിലെ രണ്ടാമത്തെ സജീവ ഡ്യൂട്ടി ഹിന്ദു ചാപ്ലെയ്ൻ ആയി ചിന്മയ മിഷനിലെ പണ്ഡിറ്റ് ശ്യാം മഹാരാജ് തെരഞ്ഞെടുക്കപ്പെട്ടു.
Shyam Maharaj: Hindu Chaplain in the US Army

ശ്യാം മഹാരാജ്: യുഎസ് സൈന്യത്തിലെ ഹിന്ദു ചാപ്ലിൻ

Updated on

വാഷിങ്ടൺ ഡിസി: യുഎസ് സായുധ സേനയിലെ മത വൈവിധ്യത്തിനും ആത്മീയ പ്രാതിനിധ്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതിന്‍റെ ഭാഗമായി രണ്ടാമത്തെ സജീവ ഡ്യൂട്ടി ഹിന്ദു ചാപ്ലെയ്ൻ ആയി ചിന്മയ മിഷനിലെ പണ്ഡിറ്റ് ശ്യാം മഹാരാജിനെ നിയമിച്ചു.

മേയ് 13ന് കമ്മീഷൻ ചെയ്യപ്പെട്ട ശ്യാം മഹാരാജിന്‍റെ നിയമനം അമെരിക്കൻ ജീവിതത്തിലേയ്ക്ക് ഹൈന്ദവ ആത്മീയ പരിചരണം സംയോജിപ്പിക്കുന്നതിലെ നിർണായക ചുവടുവയ്പാണ്.

1997 മുതൽ പ്രതിരോധ വകുപ്പിന്‍റെ ഹിന്ദു ചാപ്ലെയ്ൻമാരുടെ ഏക അംഗീകൃത ഉറവിടമായി പ്രവർത്തിക്കുന്ന ചിന്മയ മിഷൻ വെസ്റ്റ് (സിഎംഡബ്ലു) ആണ് ഈ പ്രഖ്യാപനം നടത്തിയത്.

കാലിഫോർണിയയിൽ ഫിജിയൻ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച ശ്യാം മഹാരാജിന്‍റെ ഉയർച്ച ആത്മീയ പരിശീലനത്തിലും അക്കാഡമിക് കാഠിന്യത്തിലും ആഴത്തിൽ വേരൂന്നിയതാണ്.

ചെറുപ്പം മുതലേ തന്‍റെ ഗുരുക്കന്മാരുടെ നിർദേശപ്രകാരം സംസ്കൃതം, പൂജകൾ, ഭക്തി സംഗീതം എന്നിവ പഠിച്ച മഹാരാജ് പിന്നീട് എമോറി യൂണിവേഴ്സിറ്റിയിലെ കാൻഡ് ലർ സ്കൂൾ ഒഫ് തിയോളജിയിൽ നിന്ന് മാസ്റ്റർ ഒഫ് ഡിവൈനിറ്റി ബിരുദം നേടി.

“ധർമം, ആത്മീയ അച്ചടക്കം, മറ്റുള്ളവർക്കുള്ള സേവനം എന്നിവയിൽ ഹിന്ദുമതം ആഴത്തിലുള്ള ജ്ഞാനം നൽകുന്നു”, പണ്ഡിറ്റ് ശ്യാം മഹാരാജ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com