തായ്‌ലൻഡിലെ ആഡംബര മാളിൽ വെടിവയ്പ്പ്; 14 കാരന്‍ അറസ്റ്റിൽ

കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്.
തായ്‌ലൻഡിലെ ആഡംബര മാളിൽ വെടിവയ്പ്പ്; 14 കാരന്‍ അറസ്റ്റിൽ

ബാങ്കോക്ക്: തായ്‌ലൻഡിലെ ഷോപ്പിംഗ് സെന്‍ററിൽ വെടിവയ്പ്പ്. മാളിലുണ്ടായ വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. ഒരു വിദേശ പൗരൻ ഉൾപ്പെടെ 4 പേർക്ക് പരിക്ക്. സംഭവത്തിൽ പ്രതിയായ 14 കാരനെ തായ് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്.

ബാങ്കോക്കിലെ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രധാനപ്പെട്ട ആഡംബര ഷോപ്പിംഗ് കേന്ദ്രമായ ‘സിയാം പാരഗൺ’ മാളിലാണ് വെടിവയ്പ്പ് ഉണ്ടായത്. സിയാം കെംപിൻസ്കി ഹോട്ടലിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായെന്നും ‘സിയാം പാരഗൺ’ വെടിവയ്പ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് ഉത്തരവിട്ടതായി പ്രധാനമന്ത്രി ശ്രേത്ത തവിസിൻ അറിയിച്ചു.

തായ്‌ലാന്‍ഡിലെ വെടിവയ്പ്പു കഥകൾ ഇപ്പോൾ സാധാരണയായിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ നഴ്സറിയിൽ പഠിക്കുന്ന 22 ഓളം കുട്ടികളെ വെടിവെച്ചുകൊന്നിരുന്നു. 2020 ൽ തായ് നഗരമായ നഖോൺ റാച്ചസിമയിൽ ഒരു സൈനികൻ 29 പേരെ വെടിവച്ചു കൊന്നിരുന്നു. അന്ന് 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com