ഐസിസ് ബന്ധം: അഞ്ച് ഇസ്രയേലികൾ അറസ്റ്റിൽ

ഇസ്രയേലിൽ ഐസിസ് സെൽ ഉണ്ടാക്കിയ ഇസ്രയേലികൾ മഹമൂദ് അസം, ഇബ്രാഹിം ഷെയ്ഖ് യൂസഫ്, സജെദ് മസർവ, അബ്ദുല്ല ബരാൻസി, അബ്ദുൽ കരീം ബരാൻസി
അസ്രിയേലി ടവർ
The Azrieli towers in Tel Aviv,
Updated on

ടെൽ അവീവ്: ടെൽ അവീവിലെ അസ്രിയേലി മാളിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ ബാനറിൽ കാർ ബോംബ് സ്‌ഫോടനം നടത്താനുള്ള അഞ്ച് അറബ് ഇസ്രായേൽ പൗരന്മാരുടെ ഗൂഢാലോചന ഇസ്രായേൽ പോലീസും ഷിൻ ബെറ്റ് സുരക്ഷാ സേവനവും അടുത്തിടെ പരാജയപ്പെടുത്തി. സംയുക്ത പ്രസ്താവനയിലാണ് ഇസ്രയേൽ ഈ വിവരം പുറത്തു വിട്ടത്.

മധ്യ ഇസ്രായേലിലെ തയ്‌ബെയിലെ അഞ്ച് നിവാസികൾ ഇറാഖിലും സിറിയയിലും ഉത്ഭവിച്ച മതഭ്രാന്തൻ തീവ്രവാദ ഗ്രൂപ്പായ ഐഎസുമായി സഖ്യമുണ്ടാക്കി ഒരു ഭീകര സെൽ രൂപീകരിച്ചതാണ് ഇതിന്‍റെ തുടക്കം.

ഐസിസ് ഭീകരവാദം കയറ്റുമതി ചെയ്യുന്നു എന്ന് യുകെയുടെ ആഭ്യന്തര സുരക്ഷാസേനാ തലവൻ ജനറൽ കെൻ മക്കല്ലം മുന്നറിയിപ്പു നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഇസ്രയേലികളായ മുസ്ലിം പൗരന്മാർ വിദേശ ഐസിസ് ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കിയതിന് പിടിയിലായത് എന്ന പ്രത്യേകതയുമുണ്ട്.

ലഹാവ് 433 സീരിയസ് ക്രൈം യൂണിറ്റുമായി സഹകരിച്ച് ഒരു മാസം നീണ്ട രഹസ്യാന്വേഷണത്തിന് ശേഷമാണ് ഇസ്രയേൽ സേനാ വിഭാഗമായ ഷിൻബെറ്റ് ഈ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇസ്രയേലിൽ ഐസിസ് സെൽ ഉണ്ടാക്കിയ ഇസ്രയേലികളുടെ പേരുകൾ മഹമൂദ് അസം, ഇബ്രാഹിം ഷെയ്ഖ് യൂസഫ് എന്നിങ്ങനെയാണ്. അവർ റിക്രൂട്ട് ചെയ്ത മൂന്നു പേർ - സജെദ് മസർവ, അബ്ദുല്ല ബരാൻസി, അബ്ദുൽ കരീം ബരാൻസി എന്നിവർ.ഇവർ അഞ്ചു പേരും കൂടി സിറിയയിലെ ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങൾ നോക്കി എങ്ങനെയാണ് ടെൽ അവീവിലെ ഐതിഹാസികമായ അസ്രിയേലി ടവറുകൾ തകർക്കേണ്ടതെന്ന് പഠിച്ചതായി ഇസ്രയേലി സേന വെളിപ്പെടുത്തുന്നു.

കൂടാതെ അസ്രിയേലി ടവറുകൾ തകർക്കാൻ ആവശ്യമായ സ്ഫോടകവസ്തുക്കളുടെ അളവ് ചർച്ച ചെയ്തതായും പോലീസും ഷിൻ ബെറ്റും പറഞ്ഞു.ഇതിൽ അസാമും യൂസഫും വിദേശ ഐസിസ് ഏജന്‍റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു എന്നും ഷിന്‍ബെറ്റ് വെളിപ്പെടുത്തി. ഇസ്രയേൽ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും കൃത്യവും ഫലപ്രദവുമായ ഇന്‍റലിജൻസ് ഓപ്പറേഷനുകളുടെ സഹായത്തോടെ ഒരു വലിയ ദുരന്തം അതിന്‍റെ പ്രഭവസ്ഥാനത്തു വച്ചു തന്നെ ഒഴിവാക്കാനായതിന്‍റെ ആശ്വാസത്തിലാണ് ഇസ്രയേൽ ജനത. അഞ്ച് ഇസ്രയേലി ഭീകരരുടെ അറസ്റ്റുകൾ വൻ ദുരന്തം ഒഴിവാക്കിയതായും നിരവധി ജനങ്ങളുടെ ജീവൻ രക്ഷിച്ചതായും പറഞ്ഞ പ്രസ്താവനയിൽ പൊലീസും ഷിന്‍ബെറ്റും ഇസ്രായേൽ രാജ്യത്തിന്‍റെയും അതിന്‍റെ പൗരന്മാരുടെയും സുരക്ഷയെ തകർക്കാനുള്ള ഗൂഢാലോചനകൾ പരാജയപ്പെടുത്താൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ബീർഷെബ ബസ് സ്റ്റേഷനിൽ അറബ് ഇസ്രായേൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 10 പേർക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് ഈ വൻ ദുരന്തം വഴിമാറിയത്.

ബുധനാഴ്ച, ഒരു അറബ് ഇസ്രായേൽക്കാരൻ സെൻട്രൽ നഗരമായ ഹദേരയിൽ നടത്തിയ കത്തിയാക്രമണത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ തെക്കൻ ഇസ്രായേലിനെതിരെ ഹമാസിന്‍റെ ഒക്റ്റോബർ 7 ന് നടന്ന കൂട്ട ആക്രമണത്തിന്‍റെ വാർഷികത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ അറസ്റ്റുകൾ ഉണ്ടായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com