Rescue operations
World
മലേഷ്യയിൽ ചെറുവിമാനം ഇടിച്ചു തകർന്നു; 9 മൃതദേഹങ്ങൾ കണ്ടെത്തി
ലാങ്കവി ദ്വീപിൽ നിന്നും സെലങ്കോറിലെ സുബാങ് വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.
ക്വാലാലംപുർ: മലേഷ്യയിൽ ലാൻഡിങ് ശ്രമത്തിനിടെ ചെറുവിമാനം ഇടിച്ചു തകർന്നു. അപകട സ്ഥലത്ത് നിന്ന് 9 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തെരച്ചിൽ തുടരുകയാണ്. സെലങ്കോറിലാണ് അപകടമുണ്ടായത്. ലാങ്കവി ദ്വീപിൽ നിന്നും സെലങ്കോറിലെ സുബാങ് വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.
അപകട സമയത്ത് വിമാനത്തിൽ ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണുണ്ടായിരുന്നത്. തകർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തെറിച്ചു വീണ് ഒരു മോട്ടോർബൈക്ക് യാത്രക്കാരനും ഒരു കാർ യാത്രക്കാരനും മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.