south korean president yoon suk yeol arrested
ദക്ഷിണകോറിയൻ പ്രസിഡന്‍റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍

ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍

ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ച നടപടിയിലാണ് അറസ്റ്റ്
Published on

സോൾ: ദക്ഷിണ കൊറിയൻ പാർലമെന്‍റ് ഇംപീച്ച് ചെയ്ത പ്രസിഡന്‍റ് യൂൺ സുക് യോലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ച നടപടിയിലാണ് അറസ്റ്റ്.

യൂണ്‍ സുക് യോലിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് അന്വേഷണ ഏജന്‍സിയായ കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അറിയിച്ചു.

ഈ മാസം മൂന്നിന് അന്വേഷണ സംഘം അറസ്റ്റിന് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് പുലര്‍ച്ചെ നടത്തിയ രണ്ടാം വട്ട ശ്രമത്തിലാണ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലെത്തിയ അന്വേഷണ സംഘം യൂണ്‍ സുക് യോലിനെ കസ്റ്റഡിയിലെടുക്കുന്നത്.

ദക്ഷിണകൊറിയയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു പ്രസിഡന്‍റ് അറസ്റ്റിലാകുന്നത്.

തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപപ്പെടുത്തി യൂന്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്‍റില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം പാസാക്കിയത്.

logo
Metro Vaartha
www.metrovaartha.com