മസ്കിന്‍റെ റോക്കറ്റ് പൊട്ടിത്തെറിച്ചു, വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ടെക്സസിലെ ബൊക്ക ചിക്ക ബീച്ചിനു സമീപത്തുള്ള സ്റ്റാർ ബേസിൽ നിന്നു കുതിച്ചുയർന്ന് മിനിറ്റുകൾക്കു ശേഷമായിരുന്നു ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം പൊട്ടിത്തെറിച്ചത്.
rocket explodes

സ്പേസ് എക്സിന്‍റെ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റ് പൊട്ടിത്തെറി

Creator: Gene Blevins | Credit: REUTERS

Updated on

ഫ്ളോറിഡ: ഇലോൺ മസ്കിന്‍റെ സ്പേസ് എക്സിന്‍റെ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റ് പൊട്ടിത്തെറിച്ചു. ഇതിന്‍റെ മുകൾ ഭാഗം ആണ് പൊട്ടിത്തെറിച്ചത്. ഇതോടെ അമെരിക്കയിൽ വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.

ടെക്സസിലെ ബൊക്ക ചിക്ക ബീച്ചിനു സമീപത്തുള്ള സ്റ്റാർ ബേസിൽ നിന്നു കുതിച്ചുയർന്ന് മിനിറ്റുകൾക്കു ശേഷമായിരുന്നു ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം പൊട്ടിത്തെറിച്ച് ഛിന്നഭിന്നമായത്. ഇതോടെ ബഹിരാകാശത്ത് റോക്കറ്റ് മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞു. വിമാനസർവീസുകൾ വൈകിപ്പിക്കാനും ചിലത് വഴി തിരിച്ചു വിടാനും ഇതു കാരണമായി.

റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ച് വിമാനങ്ങൾക്കു കേടുപാടുകളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അമെരിക്ക ഈ മുന്നൊരുക്കം നടത്തിയത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എടുത്ത ഈ നടപടിയിലൂടെ ഫ്ലോറിഡയിലെ നാലു വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും ഒരു മണിക്കൂറോളം വൈകിപ്പിച്ചിരുന്നു.

മിയാമി എയർപോർട്ടിലെ സർവീസുകളും നലച്ചു. മെക്സിക്കോയ്ക്കു മുകളിലൂടെ പോകേണ്ടിയിരുന്ന നിരവധി വിമാന സർവീസുകളും വഴി തിരിച്ചു വിട്ടു.

റോക്കറ്റ് പൊട്ടിത്തെറിച്ചതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപനം ആരംഭിച്ചതായി സ്പേസ് എക്സ് അറിയിച്ചു.

സ്റ്റാർഷിപ്പിന്‍റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണത്തിൽ ബൂസ്റ്ററിൽ നിന്നു വേർപെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതായി സ്പേസ് എക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തവണത്തെ സ്റ്റാർഷിപ്പിന്‍റെ പരീക്ഷണത്തിലും ഇതു തന്നെ സംഭവിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com