സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 50 പേർ മരിച്ചു

ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന 2 അതിവേഗ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്
spain high speed train collision deaths

സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 50 പേർ മരിച്ചു

Updated on: 

മാഡ്രിഡ്: സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അൻ‌പതോളെ പേർ മരിച്ചു. ബുധനാഴ്ച രാവിലെ ടോളേഡോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന 2 അതിവേഗ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്.

ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന്‍റെ പിൻഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിനിന്‍റെ 2 ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ട്രെയിനുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് മാഡ്രിഡ്-അന്ദലൂസിയ അതിവേഗ പാതയിലെ റെയിൽ ഗതാഗതം പൂർണമായി നിർത്തിവെച്ചതായി എഡിഐഎഫ് എക്സിലൂടെ സന്ദേശത്തിൽ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com